ഡോ.മുഹമ്മദ് അഷീല്‍ ഇനി പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍, അപ്രധാന തസ്തികയിലേക്കെന്ന് വിമര്‍ശനം

ഡോ.മുഹമ്മദ് അഷീല്‍ ഇനി പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍, അപ്രധാന തസ്തികയിലേക്കെന്ന് വിമര്‍ശനം

സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ഡോ.മുഹമ്മദ് അഷീല്‍ ഇനി പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസര്‍. അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷനിലായിരുന്നു ഡോ.അഷീല്‍ സാമൂഹ്യ സുരക്ഷാ മിഷനിലേക്കെത്തിയത്. ഡെപ്യൂട്ടേഷന്‍ അവസാനിക്കാനിരിക്കെ കഴിഞ്ഞയാഴ്ചയാണ് അഷീലിനെ ചുമതലയില്‍ നിന്ന് മാറ്റിയത്. കൊവിഡ് പ്രതിരോധത്തില്‍ ഉള്‍പ്പെടെ കഴിഞ്ഞ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ ടീമില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഡോ.അഷീലിനെ അപ്രധാന തസ്തികയിലേക്കാണ് മാറ്റിയതെന്നാണ് ഉയരുന്ന വിമര്‍ശനം.

ഇന്നലെ ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ തിരികെ പ്രവേശിച്ചതിന് പിന്നാലെയാണ് ഡോ.മുഹമ്മദ് അഷീലിനെ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായി നിയമിച്ചത്. 2018 ഫെബ്രുവരി മുതലാണ് ഡോ.മുഹമ്മദ് അഷീല്‍ സാമൂഹ്യ സുരക്ഷാ മിഷന്റെ തലപ്പത്തെത്തുന്നത്. കൊവിഡ് ഒന്നാം തരംഗം മുതല്‍ കൊവിഡ് ബോധവല്‍ക്കരണത്തിലും കൊവിഡില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലും ാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലുമെല്ലാം മറുവാദവുമായി എത്തിയത് ഡോ.അഷീല്‍ ആയിരുന്നു.

സാമൂഹ്യനീതി ഡയറക്ടര്‍ ഷീബ ജോര്‍ജിനാണ് സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടറുടെ ചുമതല. സാമൂഹ്യ സുരക്ഷാ മിഷന്‍ എകസിക്യുട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ കഴിവിന്റെ പരമാവധി ചെയ്തിരുന്നുവെന്നാണ് അഷീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച വിടവാങ്ങല്‍ പോസ്റ്റ്.

No stories found.
The Cue
www.thecue.in