രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്; രജനി മക്കള്‍ മന്‍ഡ്രം പ്രവര്‍ത്തനം അവസാനിപ്പിച്ചു

രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്; രജനി മക്കള്‍ മന്‍ഡ്രം പ്രവര്‍ത്തനം അവസാനിപ്പിച്ചു

രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവര്‍ത്തിച്ച്‌ രജനീകാന്ത്. രജനി മക്കള്‍ മന്‍ഡ്രത്തിന്റെ എല്ലാ ഘടകങ്ങളും അദ്ദേഹം പിരിച്ചു വിട്ടു. നേതൃയോഗത്തിന് ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.

രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ഒരു പദ്ധതിയുമില്ലെന്ന് യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. രജനി മക്കള്‍ മന്‍ഡ്രം രജനീകാന്ത് രസിഗര്‍ നര്‍പാനി മന്‍ഡ്രം എന്ന ഫാന്‍സ് ഫെല്‍ഫെയര്‍ പ്രോഗ്രാമിന്റെ ഭാഗമായി തീരുമെന്ന് അദ്ദേഹം അറിയിച്ചു.

യോഗത്തിന് മുന്‍പ് തന്റെ രാഷ്ട്രീയ പ്രവേശനുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും അഭ്യൂഹങ്ങളും ഇന്ന് തന്നെ അവസാനിപ്പിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.നേരത്തെ തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് വ്യക്തമാക്കിയിരുന്നു.

ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടി പ്രഖ്യാപനവും രാഷ്ട്രീയ പ്രവേശനവും ഒഴിവാക്കുന്നുവെന്ന് താരം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

രാഷ്ട്രീയ പ്രവേശനം ഇല്ലെന്ന ഔദ്യോഗിക തീരുമാനം ഇന്നാണ് പരസ്യമായി പ്രഖ്യാപിക്കുന്നത്.

No stories found.
The Cue
www.thecue.in