കൊടകര കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും

കൊടകര കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും

തിരുവനന്തപുരം: കൊടകര കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും. ബുധനാഴ്ച രാവിലെ പത്തരയ്ക്കാണ് തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാവുക.

ഈ മാസം ആറിന് ഹാജരാകാന്‍ സുരേന്ദ്രന് നേരത്തെ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അന്ന് ബിജെപി ഭാരവാഹി യോഗം കാരണം സുരേന്ദ്രന്‍ ഹാജരായിരുന്നില്ല.

കൊടകര കേസുള്‍പ്പെടെ ഏത് കേസിലും ഹാജരാകുമെന്നും മടിയില്‍ കനമില്ലാത്തതിനാല്‍ ഭയമില്ലെന്നും സുരേന്ദ്രന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്തിന് മേല്‍ ബിജെപി നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഭരണ സംവിധാനത്തിന്റെ ദുരുപയോഗമെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.

ജുഡീഷ്യല്‍ കമ്മീഷനെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in