മത്സരത്തില്‍ മടിച്ചു നിന്നാല്‍ കടം വാങ്ങലിനെ മാത്രം ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയാകും കേരളമെന്ന് രാജീവ് ചന്ദ്രശേഖര്‍

മത്സരത്തില്‍ മടിച്ചു നിന്നാല്‍ കടം വാങ്ങലിനെ മാത്രം ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയാകും കേരളമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂദല്‍ഹി: നിക്ഷേപങ്ങളോട് വൈമനസ്യം അല്ല പ്രായോഗിക സമീപനമാണ് കേരളം കാണിക്കേണ്ടതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാഷ്ട്രീയം തിരഞ്ഞെടുപ്പ് സമയത്ത് മതി, സംസ്ഥാന സര്‍ക്കാര്‍ ഒരു മനസ്സോടെ കേന്ദ്രവുമായി വികസന വിഷയങ്ങളില്‍ സഹകരിക്കണം. കേരളത്തിലെ യുവാക്കള്‍ക്കും മറ്റുള്ളവര്‍ക്കൊപ്പം അവസരം ഒരുക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളം നിക്ഷേപങ്ങളുടെ കാര്യത്തില്‍ മത്സരിക്കാന്‍ ഒരിക്കലും താത്പര്യം കാണിച്ചിട്ടില്ലെന്നും, നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ അലസ സമീപനമാണ് പിന്തുടരുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാജ്യത്ത് നിക്ഷേപങ്ങള്‍ തമ്മിലുള്ള മത്സരം, ജോലികള്‍ തമ്മിലുള്ള മത്സരം എല്ലാം ആരംഭിച്ച് കഴിഞ്ഞു. ഈ മത്സരത്തില്‍ കാര്യക്ഷമമായി പങ്കാളിയാവാന്‍ കേരളം തയ്യാറായില്ലെങ്കില്‍ കടം വാങ്ങലിനെമാത്രം ആശ്രയിച്ച് കഴിയുന്ന ഒരു സമ്പദ്വ്യവസ്ഥയായി തുടരേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം പറഞ്ഞത്.

നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ ഉത്തര്‍പ്രദേശ് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ എല്ലാം മുന്നേറി. എന്നാല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള മത്സരങ്ങളുടെ ഭാഗമാവാന്‍ കേരളം ഒരിക്കലും താത്പര്യം കാട്ടിയിട്ടില്ല. കിറ്റക്‌സുമായുള്ള വിവാദം ചൂണ്ടിക്കാട്ടികൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കിറ്റക്‌സിന് കര്‍ണാടകയില്‍ ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

No stories found.
The Cue
www.thecue.in