മഹാത്മാഗാന്ധി നമ്മുടെ പിതാവിന്റെ രാഷ്ട്രമാണ്; പുതിയ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പഴയ ട്വീറ്റുകളെ ട്രോളി സോഷ്യൽ മീഡിയ

മഹാത്മാഗാന്ധി നമ്മുടെ പിതാവിന്റെ രാഷ്ട്രമാണ്; പുതിയ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പഴയ ട്വീറ്റുകളെ ട്രോളി സോഷ്യൽ മീഡിയ

പുതിയ കേന്ദ്ര ആരോഗ്യ മന്ത്രിയായി ചുമതലയേറ്റ ഗുജറാത്ത് എംപി മന്‍സൂഖ് മാണ്ഡവ്യയുടെ പഴയ ട്വീറ്റുകളെ ട്രോളി സോഷ്യല്‍ മീഡിയ. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിൽ മന്ത്രിസഭ പുനസംഘടനയില്‍ ആരോഗ്യമന്ത്രിയേയും സഹമന്ത്രിയേയും മാറ്റിയിരുന്നു. ഗുജറാത്തില്‍ നിന്നുള്ള എം.പിയായ മണ്ഡവ്യ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന് പിന്നാലെയാണ് പഴയ ട്വീറ്റുകളുടെ ട്രോളുകള്‍ പ്രചരിക്കുവാൻ തുടങ്ങിയത്.

രാഹുല്‍ ഗാന്ധി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനാണെന്ന് തുടങ്ങി, മഹാത്മാഗാന്ധി നമ്മുടെ പിതാവിന്റെ രാഷ്ട്രമാണെന്ന് വരെ പറയുന്ന അദ്ദേഹത്തിന്റെ പഴയ ട്വീറ്റുകളാണ് ഇപ്പോള്‍ ട്രോളന്മാര്‍ കുത്തിപൊക്കിയിരിക്കുന്നത്. അദ്ദേഹം ഇംഗ്ലീഷില്‍ നടത്തിയ തെറ്റായ പ്രയോഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുന്നുണ്ട് . തെറ്റായ പ്രയോഗങ്ങൾ തന്റെ അക്കൗണ്ടില്‍ നിന്നും ഇപ്പോഴും മന്ത്രി നീക്കം ചെയ്തിട്ടില്ല.

മഹാത്മാഗാന്ധിയുടെ കൊച്ചുമകനായ മിസ്റ്റര്‍ രാഹുല്‍ ജി, ഗാന്ധിജിയുടെ മരണത്തിന് ആര്‍.എസ്.എസ് ഒരു തരത്തിലും ഉത്തരവാദിയല്ലെന്ന് താങ്കള്‍ ഇതിനകം എഴുതിയിട്ടുണ്ട്’ എന്നായിരുന്നു 2014 അദ്ദേഹത്തിന്റെ ഒരു ട്വീറ്റ്. പുതിയ ആരോഗ്യമന്ത്രിയെ പരിചയപ്പെടു എന്ന ട്രോളുകളും ട്വീറ്റുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

No stories found.
The Cue
www.thecue.in