പ്രതിയുടെ രാഷ്ട്രീയ ബന്ധം വാളയാറിലേത് പോലെ വണ്ടിപ്പെരിയാര്‍ കേസും അട്ടിമറിക്കുന്നതിലേക്ക് നയിക്കില്ലെന്ന് ഉറപ്പാക്കണം; വിടി ബല്‍റാം

പ്രതിയുടെ രാഷ്ട്രീയ ബന്ധം വാളയാറിലേത് പോലെ വണ്ടിപ്പെരിയാര്‍ കേസും അട്ടിമറിക്കുന്നതിലേക്ക് നയിക്കില്ലെന്ന് ഉറപ്പാക്കണം; വിടി ബല്‍റാം

കുമളി: വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തില്‍ ബാലികയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി സംഭവത്തില്‍ പ്രതിയുടെ രാഷ്ട്രീയ ബന്ധം രക്ഷപ്പെടാനുള്ള മാര്‍ഗമാകരുതെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. അതുറപ്പിക്കാന്‍ കേരളത്തിന് കഴിയണമെന്നും വിടി ബല്‍റാം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വിടി ബല്‍റാമിന്റെ പ്രതികരണം.

ജൂണ്‍ 30 നാണ് ബാലികയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കളിക്കുന്നതിനിടെ കഴുത്തിലെ ഷാള്‍ വാഴക്കുല കെട്ടിത്തൂക്കാന്‍ ഉപയോഗിക്കുന്ന കയറില്‍ കുരുങ്ങിയതാണ് മരണ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയതോടെയാണ് അന്വേഷണം അയല്‍വാസികളിലേക്ക് നീങ്ങിയത്. പൊലീസ് അന്വേഷണത്തില്‍ അര്‍ജുന്‍ അറസ്റ്റിലാകുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജമ്മു കശ്മീരിലെ കഠ്‌വയിലെ പിഞ്ചു കുഞ്ഞിന്റെ നേര്‍ക്കുണ്ടായ ക്രൂരമായ പീഡനക്കൊലപാതകത്തേപ്പോലെത്തന്നെ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് വണ്ടിപ്പെരിയാറില്‍ നിന്ന് ഈ കേരളവും കേള്‍ക്കാനിടവന്നിട്ടുള്ളത്. നിരന്തരമായ റേപ്പിനിരയാക്കപ്പെട്ട കുഞ്ഞ് അതിക്രൂരമായി കഴുത്തുഞെരിച്ച് കൊല്ലപ്പെടുകയായിരുന്നു. കെട്ടിത്തൂക്കുന്നതിനിടയില്‍ കണ്ണു തുറന്ന് കുഞ്ഞ് ജീവനുവേണ്ടി പിടയുമ്പോഴും ആ കൊലപാതകിയുടെ കൈ വിറക്കുന്നില്ല, മനസ്സ് മാറുന്നില്ല. വയലന്‍സിന്റെ അങ്ങേയറ്റമാണിത്. എന്നിട്ടും നാട്ടുകാര്‍ക്ക് മുന്നില്‍ മനുഷ്യ സ്‌നേഹിയായ ഉത്തമ സഖാവായി പ്രച്ഛന്നവേഷമാടിയ അപകടകരമായ ക്രിമിനല്‍ ബുദ്ധി കൂടിയാണ് പ്രതിയുടേത്.

പ്രതിയുടെ കൃത്യമായ രാഷ്ട്രീയ ബന്ധം വാളയാറിലേത് പോലെ ഈ കേസും അട്ടിമറിക്കുന്നതിലേക്ക് നയിക്കപ്പെടരുത്.

അതുറപ്പിക്കാന്‍ കേരളത്തിന് കഴിയണം.

No stories found.
The Cue
www.thecue.in