ബിജെപി നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു; സുരേന്ദ്രനു മേല്‍ രാജി സമ്മര്‍ദ്ദമുയര്‍ത്തി പാര്‍ട്ടി ഭാരവാഹി യോഗം

ബിജെപി നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു; സുരേന്ദ്രനു മേല്‍ രാജി സമ്മര്‍ദ്ദമുയര്‍ത്തി പാര്‍ട്ടി ഭാരവാഹി യോഗം

ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് എതിര്‍വിഭാഗം. പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷമാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിലുള്ള നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു, കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച സുരേന്ദ്രന്‍ മുരടിപ്പിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി ആവശ്യം ഉയര്‍ത്തിയത്.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം സുരേന്ദ്രന്‍ ഏറ്റെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. അതേ സമയം ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ട് സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ടില്ലെന്നും സൂചനകളുണ്ട്.

പാര്‍ട്ടി സംസ്ഥാന പ്രഭാരി സിപി രാധാകൃഷ്ണനാണ് യോഗം ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴല്‍പ്പണക്കേസ്, സികെ ജാനുവിന് പണം നല്‍കിയത്, പത്രിക പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന് ബിഎസ്പി സ്ഥാനാര്‍ത്ഥി സുന്ദരയുടെ വെളിപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ആയേക്കും.

Related Stories

No stories found.