നാലു ലക്ഷം കൊടുക്കില്ല; കൊവിഡ് മരണങ്ങള്‍ക്ക് നഷ്പരിഹാരം നല്‍കാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

നാലു ലക്ഷം കൊടുക്കില്ല; കൊവിഡ് മരണങ്ങള്‍ക്ക് നഷ്പരിഹാരം നല്‍കാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി: കൊവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി കാണാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബത്തിന് ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള സഹായധനം അനുവദിക്കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നഷ്ടപരിഹാര തുക നല്‍കിയാല്‍ കൊവിഡ് നേരിടുന്നതിനുള്ള നടപടികളെയും ഇത് ബാധിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

നികുതി വരുമാനം കുറയുന്നതും നഷ്ടപരിഹാരം നല്‍കുന്നതിന് തടസമായി കേന്ദ്രം വാദിച്ചു. കൊവിഡ് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നത് ബജറ്റിന് അപ്പുറമായിരിക്കുമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞു.

രാജ്യത്ത് ഇതിനോടകം കൊവിഡ് ബാധിച്ച് 3.85ലക്ഷം പേരാണ് മരിച്ചത്. എന്നാല്‍ കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് പക്ഷപാതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

2015ലെ കേന്ദ്ര നിയമപ്രകാരം ദുരന്തങ്ങളില്‍ മരിക്കുന്ന വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണം.

Related Stories

No stories found.
logo
The Cue
www.thecue.in