റൊണാള്‍ഡോയുടെ ഒരൊറ്റ കിക്കിൽ കൊക്കക്കോളക്ക് നഷ്ടമായത് നാല് ബില്യൺ ഡോളർ

റൊണാള്‍ഡോയുടെ ഒരൊറ്റ കിക്കിൽ കൊക്കക്കോളക്ക്  നഷ്ടമായത് നാല്  ബില്യൺ  ഡോളർ

”കോളയ്ക്കു പകരം ശുദ്ധമായ വെള്ളം കുടിച്ചു ശീലിക്കൂ” ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറഞ്ഞ ഒരൊറ്റ വാചകം കൊക്കക്കോള കമ്പനിക്ക് ചില്ലറ നഷ്ടങ്ങൾ അല്ല ഉണ്ടാക്കിയത്. ഒരൊറ്റ വാചകത്തിലൂടെ കോളാ കമ്പനിയുടെ നാലു ബില്യണ്‍ ഡോളറാണ് റൊണാള്‍ഡോ തുലച്ചത്. യൂറോ കപ്പ് ഫുട്‌ബോളിന്റെ പ്രീമാച്ച് വാര്‍ത്താ സമ്മേളനത്തിനിടെ കൊക്കക്കോള കുപ്പികള്‍ മാറ്റിവച്ചു കൊണ്ട് ”കോളയ്ക്കു പകരം ശുദ്ധമായ വെള്ളം കുടിച്ചു ശീലിക്കൂ” എന്നു റൊണാള്‍ഡോ പറഞ്ഞതാണ് ഓഹരി വിപണിയില്‍ കോളാ കമ്പനിയുടെ മാര്‍ക്കറ്റ് തകർത്തത്.

റൊണാള്‍ഡോയുടെ പരാമര്‍ശം വരുന്നതിന് മുമ്പ് വിപണിയില്‍ 56.10 ഡോളറായിരുന്നു കൊക്കകോളയുടെ ഓഹരി വില. ഇത് 55.22 ആയാണ് ഇടിഞ്ഞത്. ഇതോടെ ആഗോള ഓഹരി വില 242 ബില്യണ്‍ ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളാറായി കുറഞ്ഞു. അതായത് ഒരൊറ്റ രാത്രിയുടെ ഇടവേളയില്‍ നാല് ബില്യൺ ഡോളറാണ് ഇടിഞ്ഞത്.

കോച്ച് ഫെര്‍ണാണ്ടോ സാന്റോസിനൊപ്പമാണ് റൊണാള്‍ഡോ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ എത്തിയത്. വേദിയിലെ മേശയില്‍ ഇരിപ്പിടത്തിന് മുന്നിലായി സ്‌പോണ്‍സര്‍മാര്‍ പരസ്യത്തിനായി കൊക്കക്കോള കുപ്പികള്‍ വച്ചിരുന്നു. എന്നാല്‍ വന്നിരുന്ന ഉടന്‍ തന്നെ റൊണാള്‍ഡോ ഇവ എടുത്തുമാറ്റി. പിന്നീട് സമീപത്തിരുന്ന കുടിവെള്ളക്കുപ്പി എടുത്ത ശേഷം ”ഇത്തരം പാനീയങ്ങള്‍ക്കു പകരം വെള്ളം കുടിക്കൂ” എന്നാണ് അദ്ദേഹം വിളിച്ചു പറഞ്ഞത്. ആരോഗ്യത്തിലും ഫിറ്റ്‌നെസ് നിലനിര്‍ത്തുന്നതിലും അതീവ ശ്രദ്ധ പുലർത്തുന്ന ഫുട്ബോൾ താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അതുകൊണ്ട് തന്നെ മദ്യകമ്പനികളുള്‍പ്പെടെ കോടികള്‍ വാഗ്ദാനം ചെയ്തിട്ടും അവരുടെ പരസ്യങ്ങൾ അദ്ദേഹം നിരസിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in