റിസര്‍വ്വ് ചെയ്ത വീട്ടി മരം മുറിക്കാന്‍ സിപിഐഎം എംഎല്‍എയും അനുമതി തേടി; പ്രത്യേക ഉത്തരവിറക്കാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

 റിസര്‍വ്വ് ചെയ്ത വീട്ടി മരം മുറിക്കാന്‍ സിപിഐഎം എംഎല്‍എയും അനുമതി തേടി; പ്രത്യേക ഉത്തരവിറക്കാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

കല്‍പ്പറ്റ: റവന്യു പട്ടയഭൂമിയിലെ വീട്ടി മരം മുറിക്കാന്‍ പ്രത്യേക ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കല്‍പ്പറ്റ എംഎല്‍എ സി.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. 2020 ഫെബ്രുവരി 12 നാണ് ശശീന്ദ്രന്‍ കത്ത് കൈമാറിയത്.

ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കത്തില്‍ പറയുന്നതിങ്ങനെ

''വയനാട് ജില്ലാ റവന്യു പട്ടയ ഭൂമി സംരക്ഷണ സമിതി പ്രസിഡന്റ് ടി.എം ബേബി സമര്‍പ്പിച്ച നിവേദനം ഉള്ളടക്കം ചെയ്യുന്നു. വയനാട് ജില്ലയിലെ റവന്യു പട്ടയ ഭൂമിയിലെ റിസര്‍വ്വ് ചെയ്ത വീട്ടി മരങ്ങള്‍ മുറിക്കുന്നതിന് പൊതുഫയല്‍ അല്ലാതെ ഒരു പ്രത്യേക പാക്കേജ് ആയി വീട്ടി മരങ്ങള്‍ മുറിക്കുന്നതിന് പ്രത്യേക ഉത്തരവ് ഇറക്കണമെന്ന ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അതേസമയം തന്റെ കൈവശം കിട്ടിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്ന് ശശീന്ദ്രന്‍ പറഞ്ഞു. റിസര്‍വ്വ് വനഭൂമിയിലെ ഈട്ടി മരങ്ങള്‍ മുറിക്കാന്‍ അനുമതി ആവശ്യപ്പെടുന്ന നിരവധി കൂട്ടായ്മകള്‍ വയനാട്ടിലുണ്ടെന്നും സികെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

The Cue
www.thecue.in