സച്ചിൻ ടെണ്ടുൽക്കറുമായി സംസാരിച്ചിട്ടുണ്ടാകും, എന്നോട് സംസാരിക്കില്ല; ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളെ മറുപടിയിൽ തളച്ച് സച്ചിൻ പൈലറ്റ്

സച്ചിൻ ടെണ്ടുൽക്കറുമായി സംസാരിച്ചിട്ടുണ്ടാകും, എന്നോട് സംസാരിക്കില്ല; ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളെ മറുപടിയിൽ തളച്ച് സച്ചിൻ പൈലറ്റ്

ന്യൂദൽഹി: കോൺ​ഗ്രസ് നേതാവ് സച്ചിൻ പൈലറ്റുമായി സംസാരിച്ചെന്ന ബിജെപിയുടെ അവകാശവാദങ്ങൾ പൊളിയുന്നു. ബിജെപിയുടെ പ്രചരണത്തെ പൊളിച്ച് സച്ചിൻ പൈലറ്റ് തന്നെയാണ് മുന്നോട്ട് വന്നത്. തന്നോട് സംസാരിക്കാനുള്ള ധൈര്യം ബിജെപിക്ക് ഇല്ലെന്നു പറഞ്ഞ സച്ചിൻ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു.

ഞാനുമായി സംസാരിച്ചെന്ന അവരുടെ അവകാശവാദം കേട്ടിരുന്നു. റിത ബഹു​ഗുണ ജോഷിയാണല്ലോ സച്ചിനുമായി സംസാരിച്ചെന്ന് പറഞ്ഞത്. അവർ വേണമെങ്കിൽ സച്ചിൻ ടെണ്ടുൽക്കറുമായി സംസാരിച്ചിട്ടുണ്ടാകും. എന്നോട് സംസാരിക്കാനുള്ള ധൈര്യം അവർക്കില്ല, സച്ചിൻ പൈലറ്റ് പറഞ്ഞു.

കോൺ‍​ഗ്രസിൽ സച്ചിൻ പൈലറ്റ് അസ്വസ്ഥനാണെന്നും അദ്ദേഹം ഉടൻ ബിജെപിയിൽ ചേരുമെന്നുമുള്ള റിത ബഹു​ഗുണ ജോഷിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സച്ചിൻ. ജിതിൻ പ്രസാദ കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റും ബിജെപിയിലെത്തുമെന്ന അഭ്യൂഹങ്ങൾ പരന്നത്.

The Cue
www.thecue.in