മുസ്ലിം ലീഗിനോടുള്ള സാഹോദര്യം കോൺഗ്രസ്സ് ദൃഢമാക്കും; മുസ്ലിം എന്ന് കേൾക്കുമ്പോൾ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുമെന്ന് കെ സുധാകരൻ

മുസ്ലിം ലീഗിനോടുള്ള സാഹോദര്യം കോൺഗ്രസ്സ് ദൃഢമാക്കും; മുസ്ലിം എന്ന് കേൾക്കുമ്പോൾ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുമെന്ന് കെ സുധാകരൻ

പച്ച നിറവും, മുസ്ലിം എന്ന പേരും കേൾക്കുമ്പോൾ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന ഇസ്ലാമൊഫോബിയയുടെ കാലത്ത് കോൺഗ്രസ് മുസ്ലിം ലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചതിന് ശേഷം സോഷ്യൽ മീഡിയയയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് മുസ്ലിം ലീഗ്. വരും നാളുകളിൽ സംയുക്തമായ മുന്നണി പ്രവർത്തനങ്ങൾക്കുള്ള എല്ലാ സഹകരണവും, പുതിയ ഉത്തരവാദിത്വത്തിനുള്ള സർവ്വ പിന്തുണയും കുഞ്ഞാലിക്കുട്ടി ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.

കെ സുധാകരന്റെ സോഷ്യൽ മീഡിയ കുറിപ്പ്

മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവ് ശ്രീ കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ചു.

യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് മുസ്ലിം ലീഗ്. വരും നാളുകളിൽ സംയുക്തമായ മുന്നണി പ്രവർത്തനങ്ങൾക്കുള്ള എല്ലാ സഹകരണവും, പുതിയ ഉത്തരവാദിത്വത്തിനുള്ള സർവ്വ പിന്തുണയും അദ്ദേഹം ഉറപ്പ് തന്നു.

പച്ച നിറവും, മുസ്ലിം എന്ന പേരും കേൾക്കുമ്പോൾ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന ഇസ്ലാമൊഫോബിയയുടെ കാലത്ത് കോൺഗ്രസ് മുസ്ലിം ലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കുക തന്നെ ചെയ്യും.

സമൂഹത്തിൽ വളർന്നു വരുന്ന വർഗീയതയെ എന്ത് വന്നാലും ഒന്നിച്ചു നിന്ന് നേരിടുക തന്നെ ചെയ്യും.

The Cue
www.thecue.in