പ്രതിപക്ഷത്തെ അപമാനിക്കുന്ന സിപിഐഎം എംഎല്‍എയുടെ ചോദ്യത്തില്‍ സ്പീക്കറുടെ റൂളിങ്ങ്

പ്രതിപക്ഷത്തെ അപമാനിക്കുന്ന സിപിഐഎം എംഎല്‍എയുടെ ചോദ്യത്തില്‍ സ്പീക്കറുടെ റൂളിങ്ങ്

തിരുവനന്തപുരം: പ്രതിപക്ഷത്തെ അപമാനിക്കുന്ന ചോദ്യത്തിന് സ്പീക്കറുടെ റൂളിങ്ങ്. സംഭവത്തില്‍ മനുപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായെന്നും സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു.

ദുരന്തങ്ങളെ പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന പരാമര്‍ശമുള്ള ചോദ്യം അനുവദിച്ചതിനെതിരായിരുന്നു സ്പീക്കറുടെ റൂളിങ്ങ്.

ദുരന്തങ്ങളെ പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷം സഹായിക്കുന്നില്ലെന്ന പരാമര്‍ശം ഉള്‍പ്പെട്ടതായിരുന്നു ചോദ്യം. ആലത്തൂര്‍ എം.എല്‍.എയും സിപിഐഎം നേതാവുമായി കെഡി പ്രസേനനന്‍ ആണ് വിവാദ ചോദ്യം ഉന്നയിച്ചത്.

മനൂപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായെന്നും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമസഭാ സെക്രട്ടറിയേറ്റ് ശ്രദ്ധിക്കണമെന്നും റൂളിങ്ങില്‍ പറഞ്ഞു. ചോദ്യത്തില്‍ പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

The Cue
www.thecue.in