ചര്‍ച്ചകള്‍ക്കൊടുവില്‍ കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ്

ചര്‍ച്ചകള്‍ക്കൊടുവില്‍ കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു. ഹൈക്കമാന്‍ഡ് പ്രതിനിധി താരീഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.

ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. മറ്റു പേരുകള്‍ പരിഗണനയില്‍ ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് എംഎല്‍എമാരുടെയും എംപിമാരുടെയും അഭിപ്രായം താരീഖ് അന്‍വര്‍ തേടിയിരുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളീ എന്നീ നേതാക്കള്‍ ആരുടെയും പേര് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നില്ല.

The Cue
www.thecue.in