സംസ്ഥാനത്ത് ലോക്ഡൗണ്‍ പതിനാറ് വരെ നീട്ടി; കൂടുതല്‍ കടകള്‍ തുറക്കാം

സംസ്ഥാനത്ത് ലോക്ഡൗണ്‍ പതിനാറ് വരെ നീട്ടി; കൂടുതല്‍ കടകള്‍  തുറക്കാം

കൊറോണ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ലോക്ഡൗണ്‍ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

രോഗസ്ഥിരീകരണ നിരക്ക് പതിനായിരത്തിൽ താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.  നിലവില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം കൂട്ടുമെന്നുമാണ് പൊതുവെ ഉയർന്ന അഭിപ്രായം.  രണ്ടാം തരംഗത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ൽ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു കുറഞ്ഞുവെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടായില്ല. തുടർന്നാണ് മറ്റന്നാൾ വരെ നിബന്ധനകൾ കർശനമാക്കിയത്.

The Cue
www.thecue.in