ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു

മഞ്ചേശ്വരം: സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ രണ്ടര ലക്ഷം രൂപ ലഭിച്ചുവെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു.

മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിവി രമേശന്‍ നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തില്‍ കാസര്‍കോട് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മഞ്ചേശ്വരത്തുള്ള പ്രാദേശിക ബിജെപി നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ശനിയാഴ്ച തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാന്‍ കെ സുരേന്ദ്രന്‍ രണ്ടരലക്ഷം രൂപ നല്‍കിയെന്ന് കെ.സുന്ദര വെളിപ്പെടുത്തിയിരുന്നു. പതിനഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത് സുരേന്ദ്രന്‍ രണ്ടരലക്ഷം നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.

The Cue
www.thecue.in