രാജ്യത്തെ മികച്ച വിലപേശലുകാരന്‍; നെയ്മറിനെയൊക്കെ സുരേന്ദ്രന്‍ ലേലം വിളിച്ചാല്‍ ചെറിയ വിലയ്ക്ക് വാങ്ങിയേനെ; രാഹുല്‍ മാങ്കൂട്ടത്തില്‍

രാജ്യത്തെ മികച്ച വിലപേശലുകാരന്‍; 
നെയ്മറിനെയൊക്കെ സുരേന്ദ്രന്‍ ലേലം വിളിച്ചാല്‍ ചെറിയ വിലയ്ക്ക് വാങ്ങിയേനെ; രാഹുല്‍  മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ 'വില പേശലുകാരന്‍ '' കെ സുരേന്ദ്രനാണെന്ന് പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ നെയ്മറിനെയും, റൊണാള്‍ഡോയെയുമൊക്കെ സുരേന്ദ്രനാണ് ലേലം വിളിച്ചതെങ്കില്‍ അഞ്ചോ ആറോ ലക്ഷത്തിന് വാങ്ങിയേനേ എന്ന് പറഞ്ഞു.

കെ.സുരേന്ദ്രന്‍ എന്‍ഡിഎയില്‍ ചേരാന്‍ പത്ത് കോടി ചോദിച്ച സികെ ജാനുവിന് 10 ലക്ഷം നല്‍കിയെന്നും, അപരനായി മത്സരിക്കാനിരുന്ന സുന്ദരയ്ക്ക് രണ്ടര ലക്ഷം രൂപ കൊടുത്തെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സുരേന്ദ്രനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. അപരനായി മത്സരിക്കാതിരിക്കാന്‍ പതിനഞ്ച് ലക്ഷമാണ് താന്‍ ചോദിച്ചതെന്നും സുരേന്ദ്രന്‍ രണ്ടര ലക്ഷം രൂപ തന്നെന്നുമാണ് സുന്ദര വെളിപ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ 'വില പേശലുകാരന്‍ '' കെ സുരേന്ദ്രനാണ്.

സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കുവാന്‍ വേണ്ടി സികെ ജാനു 10 കോടി ചോദിച്ചപ്പോള്‍, 10 ലക്ഷം കൊടുത്തു.

മഞ്ചേശ്വരത്ത് മത്സരിക്കാതിരിക്കുവാന്‍ 15 ലക്ഷം ചോദിച്ച സുന്ദരയ്ക്ക് രണ്ട് ലക്ഷം കൊടുത്തു...

നെയ്മറിനെയും, റൊണാള്‍ഡോയെയുമൊക്കെ സുരേന്ദ്രനാണ് ലേലം വിളിച്ചതെങ്കില്‍ അഞ്ചോ ആറോ ലക്ഷത്തിന് വാങ്ങിയേനെ..!

The Cue
www.thecue.in