കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി; വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണം

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി; വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണം

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണമെന്ന പ്രമേയം നിയമസഭ ഐകകണ്‌ഠേന പാസാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്.

വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാനങ്ങളോട് കമ്പോളത്തില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടത് പ്രതിഷേധാര്‍ഹമാണെന്ന് പ്രമേയത്തില്‍ വീണാ ജോര്‍ജ് പറഞ്ഞു.

പ്രമേയത്തെ അനുകൂലിച്ച പ്രതിപക്ഷം ചെറിയ ദേദഗതികള്‍ ആവശ്യപ്പെട്ടു. ഇതുകൂടി അംഗീകരിച്ചാണ് പ്രമേയം ഐകകണ്‌ഠേന പാസാക്കിയത്.പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ ഉപയോഗപ്പെടുത്തി വാക്‌സിന്‍ നിര്‍മ്മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

നിരുപാധികമായ പിന്തുണയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

The Cue
www.thecue.in