രണ്ടാഴ്ചയ്ക്കകം ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളില്‍ നിലപാട് അറിയിക്കണം; കേന്ദ്രത്തോട് ഹൈക്കോടതി

രണ്ടാഴ്ചയ്ക്കകം ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളില്‍ നിലപാട് അറിയിക്കണം; കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ നടത്തിവരുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി.

മലപ്പുറം സ്വദേശിയും കെപിസിസി സെക്രട്ടറിയുമായ കെപി നൗഷാദലി, കവരത്തി സ്വദേശി മുഹമ്മദ് സാദിഖ് എന്നിവര്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് കോടതി ഇടപെടല്‍.

രണ്ടാഴ്ചയ്ക്കകം കേന്ദ്രം മറുപടി ഫയല്‍ ചെയ്യണമെന്നാണ് കോടതി നിര്‍ദേശം. അതേസമയം അതുവരെ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്ന നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ലക്ഷദ്വീപ് ഡെവലപ്‌മെന്റ് അതോറിറ്റി റെഗുലേഷന്‍ എന്ന കരട് നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ തടയണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ പലതും ദ്വീപിന്റെ പാരമ്പര്യ -സാംസ്‌കാരികത്തനിമയ്ക്ക് കോട്ടം വരുത്തുന്നതാണ്. കരട് നിയമത്തിലെ പല വ്യവസ്ഥകളും ഭൂവിനിയോഗം, ഭൂമി കൈവശം വയ്ക്കല്‍ എന്നിവയിലടക്കം നിയമവിരുദ്ധമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുവാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഹരജിക്കാര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in