അവളുടെ പങ്കാളിയാണ് യജമാനൻ അല്ല; കുടുംബ ഫോട്ടോ വിവാദത്തിൽ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്‍

 അവളുടെ പങ്കാളിയാണ് യജമാനൻ അല്ല; കുടുംബ ഫോട്ടോ വിവാദത്തിൽ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്‍

കുടുംബ ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ സോഷ്യൽ മീഡിയയിൽ നിന്നും നേരിട്ട വിമർശനങ്ങൾക്ക് വിശദീകരണം നൽകി ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. മകനും ഭാര്യക്കുമൊപ്പം പഠാനും ചേര്‍ന്നെടുത്ത ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തില്‍ പഠാന്റെ ഭാര്യ സഫ ബെയ്ഗിന്റെ വായും മൂക്കും ബ്ലർ ചെയ്ത രീതിയിൽ ആയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരേ ട്രോളുകളും വിമര്‍ശനങ്ങളും ഉയർന്നിരുന്നു . പഠാന്‍ ഇടുങ്ങിയ ചിന്താഗതിയുള്ള ആളാണെന്നും ഭാര്യയുടെ മുഖം കാണിക്കുന്നതില്‍ ഇഷ്ടക്കേടുണ്ടെന്നും തികഞ്ഞ യാഥാസ്ഥിതികനാണ് എന്നൊക്കെയായിരുന്നു കമന്റുകൾ.

മകന്റെ അക്കൗണ്ടിലൂടെ ഭാര്യയാണ് ചിത്രം പോസ്റ്റ് ചെയ്തതെന്നും മുഖം മറച്ചത് അവരുടെ ഇഷ്ടപ്രകാരമാണെന്നും അവരുടെ ഇഷ്ടങ്ങള്‍ തള്ളിപ്പറയാന്‍ താന്‍ അവരുടെ യജമാനന്‍ അല്ല പങ്കാളിയാണെന്നുമുള്ള മറുപടിയാണ് പഠാന്‍ വിമർശനങ്ങൾക്ക് നൽകിയിരിക്കുന്നത് . ട്വിറ്റര്‍ അക്കൗണ്ടില്‍ ആ ചിത്രം വീണ്ടും പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു ഇർഫാന്റെ വിശദീകരണം.

No stories found.
The Cue
www.thecue.in