ചരിത്രമെഴുതി കേരളം; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു

ചരിത്രമെഴുതി കേരളം;  രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രൗഢഗംഭീരമായ വേദിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രധാനസദസിലെ ഇരിപ്പിടങ്ങളുടെ എണ്ണം 250 ആയി ചുരുക്കിയിരുന്നു.

കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. അബ്ദുറഹിമാന്‍, ജി.ആര്‍. അനില്‍, കെ.എന്‍. ബാലഗോപാല്‍, ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദന്‍, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, വീണാ ജോര്‍ജ് എന്നീ ക്രമത്തിലാണ് സത്യപ്രതിജ്ഞ.

തുടർന്ന് രാജ്ഭവനിലെ ചായസൽക്കാരത്തിന് ശേഷം സെക്രട്ടേറിയറ്റിൽ മന്ത്രിസഭാ യോഗം ചേരും. നിർണ്ണായകമായ പല തീരുമാനങ്ങളും ആദ്യ മന്ത്രിസഭായോഗത്തിൽ ഉണ്ടാകും. വേദിയിൽ 140 അടി നീളത്തിൽ സ്ഥാപിച്ച എൽഇഡി സ്ക്രീനിൽ ചടങ്ങിനു മുൻപ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്കാരം പ്രദർശിപ്പിചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in