എത്ര കോടിക്കാണ് പിണറായി വിലക്കെടുത്തത്? സിന്ധു സൂര്യകുമാര്‍ അയച്ചെന്ന് അവകാശപ്പെടുന്ന ഇമെയില്‍ പങ്കുവച്ച് കെ.സുരേന്ദ്രന്‍

എത്ര കോടിക്കാണ് പിണറായി വിലക്കെടുത്തത്?  സിന്ധു സൂര്യകുമാര്‍ അയച്ചെന്ന് അവകാശപ്പെടുന്ന ഇമെയില്‍ പങ്കുവച്ച് കെ.സുരേന്ദ്രന്‍

ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ബഹിഷ്‌കരണം തുടരുമെന്നും സിപിഐഎം നടത്തിയ രീതിയില്‍ ഒത്തുതീര്‍പ്പിനില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസ്എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ റീജനല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ചതെന്ന് അവകാശപ്പെടുന്ന ഇമെയില്‍ സന്ദേശവും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. യുഡിഎഫിനും ബിജെപിക്കുമെതിരെ ഗോസിപ്പും കള്ളക്കഥകളും മെനയാന്‍ സിന്ധു ഇമെയിലില്‍ ആവശ്യപ്പെട്ടതായും സിപിഎമ്മിനെ ഒഴിവാക്കിയെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

റീജിനല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ച ഈ മെയിലില്‍ യു. ഡി. എഫിനും ബി. ജെ. പിക്കുമെതിരെ കള്ളക്കഥകളും ഗോസിപ്പുകളും മെനഞ്ഞുണ്ടാക്കാന്‍ ടീമിനെ ഉണ്ടാക്കിയവര്‍ അങ്ങയുടെ മുന്നണിയെ മാത്രം വിട്ടുകളഞ്ഞതെന്തുകൊണ്ടെന്ന് മനസിലാക്കാന്‍ പാഴൂര്‍പടിപ്പുര വരെയൊന്നും പോകണമെന്നു തോന്നുന്നില്ലെന്നും പിണറായി വിജയനോട് കെ സുരേന്ദ്രൻ. ബംഗാള്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ചാനല്‍ ബഹിഷ്‌കരിക്കുവാന്‍ ബിജെപി ആഹ്വാനം ചെയ്തിരുന്നു.

കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്

Dear All,

As Editor instructed, its time to start real political stories. The election is the most appropriate time for gossips, speculations, analysis, and of course factual reporting. Besides existing arrangements, we are forming special teams for political stories. All assigned have to nurture sources, pan Kerala, and start doing stories.

For Congress and UDF-- Shibukumar, Kamalesh, Syam, and Bidin will be the Team

For BJP--- Kamalesh, Sandeep, and Joshy will be the Team.

You are supposed to do stories from your bureau/region as usual and state stories, especially for this period. Constituency change speculations, inner-party discussions, rifts, preparations etc shall come as stories. All may not be "confirmed " news but as Editor pointed out, this is the flavour of present time rather, we have to make it so. All seniors in this loop will help you with contributions. So kindly start immediately, don't fail us as we have great expectations.

Sindhu.....

തെരഞ്ഞെടുപ്പിൽ തോറ്റവർക്കും അവരവരുടേതായ നിലപാട് സ്വീകരിക്കാൻ അവകാശമുണ്ടെന്ന് ശ്രീ. പിണറായി വിജയൻ മനസിലാക്കണം. റീജിനൽ എഡിറ്റർമാർക്ക് അയച്ച ഈ മെയിലിൽ യു. ഡി. എഫിനും ബി. ജെ. പിക്കുമെതിരെ കള്ളക്കഥകളും ഗോസിപ്പുകളും മെനഞ്ഞുണ്ടാക്കാൻ ടീമിനെ ഉണ്ടാക്കിയവർ അങ്ങയുടെ മുന്നണിയെ മാത്രം വിട്ടുകളഞ്ഞതെന്തുകൊണ്ടെന്ന് മനസിലാക്കാൻ പാഴൂർപടിപ്പുര വരെയൊന്നും പോകണമെന്നു തോന്നുന്നില്ല. താങ്കൾ ഭീഷണിപ്പെടുത്തിയാണോ അതോ പ്രലോഭിപ്പിച്ചാണോ ഇവരെ വശത്താക്കി സർവ്വെ നടത്തിച്ചതും ക്യാപ്റ്റന്‍ പദവി സ്വന്തമാക്കി പി. ആർ. ഏൽപ്പിച്ചതെന്നും മാത്രമേ ഇനി അറിയാനുള്ളൂ. ഖജനാവിൽ നിന്ന് പരസ്യ ഇനത്തിൽ കൊടുത്തതുകൂടാതെ എത്ര കോടിക്കാണ് ഇക്കൂട്ടരെ വിലക്കെടുത്തതെന്ന് താങ്കൾക്കുമാത്രമേ പറയാനാവൂ. താങ്കളുടെ പാർട്ടിയുടെ ബഹിഷ്കരണം അവസാനിപ്പിക്കാൻ താങ്കളുടെ പാർട്ടിയുടെ താത്വികാചാര്യന്റെ മകനെ മുൻനിർത്തി എ. കെ. ജി സെന്ററിൽ നടത്തിയതുപോലുള്ള ഒത്തുതീർപ്പിന് ഞങ്ങളേതായാലും ഇല്ലെന്ന് മാത്രം തൽക്കാലം താങ്കളെ ഓർമ്മിപ്പിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in