രണ്ടാമൂഴത്തിന് കാരണം താങ്കളുടെ വ്യക്തി പ്രഭാവമല്ലേ? മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

രണ്ടാമൂഴത്തിന് കാരണം താങ്കളുടെ വ്യക്തി പ്രഭാവമല്ലേ? മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: എൽ.ഡി.എഫിന് ജനം രണ്ടാമൂഴം നൽകാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപ്രഭാവമാണ് എന്ന വാദങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി ശ്രദ്ധേയമാകുന്നു.

ദ ഓപൺ മാ​ഗസിനിൽ ഉല്ലേഖ് എൻ.പി നടത്തിയ അഭിമുഖത്തിലാണ് പാർട്ടിക്കപ്പുറം മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവവും തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായി എന്ന തരത്തിലുള്ള വാദങ്ങൾക്ക് മുഖ്യമന്ത്രി തന്നെ മറുപടി നൽകിയത്.

''മാധ്യമങ്ങളോ മറ്റുള്ളവരോ നടത്തുന്ന ഇത്തരം പ്രചരണങ്ങൾക്കും സ്റ്റീരിയോടൈപ്പിങ്ങിനും ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ വലിയ പ്രാധാന്യം കൊടുക്കാറില്ല. ഇപ്പോൾ ഇങ്ങനെയുള്ള വാദങ്ങളുണ്ടാക്കുന്നതിനാണ് മുൻതൂക്കം നൽകുന്നതും. ഞാൻ സർക്കാരിനെയും തെരഞ്ഞെടുപ്പിനെയും മുന്നിൽ നിന്നു നയിച്ചു എന്നത് സത്യമാണെങ്കിലും അവയെല്ലാം ചെയ്തത് എൽ.ഡി.എഫിന്റെ പദ്ധതികൾക്കും നയങ്ങൾക്കും അനുസൃതമായി മാത്രമായിരുന്നു. മാധ്യമങ്ങൾ അവരുടേതായ യുക്തി ഉപയോ​ഗിച്ച് വിജയത്തെ നിർവചിക്കാൻ ശ്രമിക്കുന്നു. അത്തരം നരേറ്റീവുകൾ ഞാൻ മാനിക്കാറില്ല,'' പിണറായി വിജയൻ പറഞ്ഞു.

ഇക്കുറി ഇടതുപക്ഷ ജനാധിപത്യമുന്നണി പിണറായി എന്ന വ്യക്തിയെ മുൻ നിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും, പാർട്ടിക്കപ്പുറം വ്യക്തിയെ വളരാൻ അനുവദിക്കുന്നു എന്നുള്ള വാദങ്ങളും തെരഞ്ഞെടുപ്പിന് മുൻപും ശേഷവും സജീവമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in