ഇന്ത്യയില്‍ ജോണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ സംയുക്തമായി നിര്‍മ്മിക്കാന്‍ യു.എസ്; പുനേവാല പങ്കാളിയായേക്കും

ഇന്ത്യയില്‍ ജോണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ സംയുക്തമായി നിര്‍മ്മിക്കാന്‍ യു.എസ്; പുനേവാല പങ്കാളിയായേക്കും

വാഷിംഗ്ടണ്‍: ജോണ്‍ ആന്‍ഡ് ജോണ്‍സണിന്റെ സിംഗിള്‍ ഡോസ് കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ യു.എസ് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ച് നിര്‍മ്മാണം നടത്താനാണ് അമേരിക്ക ആലോചിക്കുന്നതെന്നാണ് സൂചന.

എസ്.ഐ.എ പോലുള്ള സ്ഥാപനങ്ങളെ വന്‍തോതില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് യു.എസ് എംബസിയിലെ ഉദ്യോഗസ്ഥനായ ഡാനിയല്‍ ബി സ്മിത്ത് പറഞ്ഞു.

അസ്ട്രസെനക്ക വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാണ് എന്നത് വ്യക്തമല്ലെന്നും അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇതുവരെ ആസ്ട്രസെനക്കയുടെ വാക്‌സിന് അനുമതി നല്‍കിയിട്ടില്ലെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞമാസം 60 മില്ല്യണ്‍ ആസ്ട്രസെനക്ക വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചിരുന്നു.

ഇന്ത്യയിലെ കൊവിഡ് സാഹചര്യത്തില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആഗോളതലത്തിലും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ ആക്ടിങ്ങ് സ്റ്റേറ്റ് സെക്രട്ടറിയായും, ആക്ടിങ്ങ് ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്ന സ്മിത്തിന് അടുത്താണ് ഡെയിലി അഫയേഴ്‌സിന്റെ ചുമതല നല്‍കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in