കൊവിഡ് രോഗികളുടെ മൃതദേഹം ഗംഗാനദിയില്‍ കണ്ടെത്തിയതില്‍ കേന്ദ്രത്തിനെതിരെ കമല്‍ ഹാസന്‍

 കൊവിഡ് രോഗികളുടെ മൃതദേഹം ഗംഗാനദിയില്‍ കണ്ടെത്തിയതില്‍ കേന്ദ്രത്തിനെതിരെ കമല്‍ ഹാസന്‍

ചെന്നൈ:കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ ഹാസന്‍.

ബീഹാറില്‍നിന്നും ഉത്തര്‍ പ്രദേശില്‍നിന്നുമാണ് മൃതദേഹങ്ങള്‍ ഗംഗയുടെ തീരത്തായി ഒഴുക്കിയത്. ഇതിനകം 96 മൃതദേഹങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസമായി ഗംഗയില്‍നിന്നു കണ്ടെത്തിയത്.

20,000 കോടിയുടെ 'നമാമി ഗംഗ'യില്‍ കൊവിഡ് വന്നു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന അവസ്ഥയിലേക്ക് ഈ രാജ്യം എത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ ജനങ്ങളെയും സംരക്ഷിക്കുന്നില്ല നദികളെയും സംരക്ഷിക്കുന്നില്ല,'' എന്നാണ് കമല്‍ ഹാസന്‍ ട്വിറ്ററില്‍ എഴുതിയത്.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ദ ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ഈ വാര്‍ത്ത വലിയ പ്രാധാന്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബീഹാറിലെ ബക്‌സര്‍ ജില്ലയില്‍നിന്നു 71 മൃതദേഹങ്ങളും ഉത്തര്‍ പ്രദേശിലെ ഗാസിപൂര്‍ ജില്ലയില്‍ നിന്ന് 25 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്.

ഉത്തര്‍പ്രദേശിലെ ഉള്‍ഗ്രാമങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടമില്ലാതെ ബന്ധുക്കള്‍ അലയുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാലു ലക്ഷം കടക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. വാക്‌സിനേഷന്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in