ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി ഒരു സന്നദ്ധ സംഘടനക്കും ഇല്ലെന്ന് മുഖ്യമന്ത്രി

ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി ഒരു സന്നദ്ധ സംഘടനക്കും ഇല്ലെന്ന് മുഖ്യമന്ത്രി

പാലക്കാട് പോലീസിനൊപ്പം ചേർന്ന് സേവാഭാരതി പ്രവർത്തകർ വാഹനം തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി ഒരു സന്നദ്ധ സംഘടനക്കും ഇല്ല . രാഷ്ട്രീയമോ സംഘടനബന്ധമോ കാണിച്ച് സന്നദ്ധപ്രവര്‍ത്തനത്തിന്റെ ഭാഗമാകുവാൻ ആര്‍ക്കും അനുവാദമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. രാഷ്ട്രീയപാര്‍ട്ടികളുടെ ചിഹ്നങ്ങളോ വസ്ത്രങ്ങളോ ഉപയോഗിക്കാന്‍ പാടില്ലെന്ന് വളണ്ടിയേഴ്സിന് പൊലീസ് നിര്‍ദ്ദേശം നല്‍കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

” ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി ഒരു സന്നദ്ധ സംഘടനക്കും ഇല്ല. സര്‍ക്കാര്‍ തന്നെ വിളിച്ച സന്നദ്ധ പ്രവർത്തകരുടെ സംഘടന രൂപീകരിച്ചിട്ടുണ്ട് . കമ്യൂണിറ്റി വളണ്ടിയേഴ്‌സ് അംഗങ്ങള്‍ക്കാണ് ഇത്തരം കാര്യങ്ങള്‍ക്ക് പോകാനുള്ള അനുമതി കൊടുത്തിട്ടുള്ളത്. വിവിധ സ്ഥലങ്ങളില്‍ പോലീസിനൊപ്പം പ്രവർത്തിക്കുവാനുള്ള വോളിന്റിയർമാരെ കഴിഞ്ഞകൊല്ലവും സർക്കാർ നിയോഗിച്ചിട്ടുണ്ട്. അവരെല്ലാം പ്രവര്‍ത്തനസന്നദ്ധരായി മുന്നോട്ട് വന്നവരാണ് . അവരുടെ രാഷ്ട്രീയമോ സംഘടന ബന്ധമോ കാണിച്ചുക്കൊണ്ട് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കാന്‍ സാധിക്കില്ല. അത്തരത്തിലൊരു കാര്യവും ഇവിടെ പ്രോത്സാഹിപ്പിക്കില്ല.”

പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ച് സേവാഭാരതി പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം പരിശോധന നടത്തിയത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in