എന്തിനാണ് ഇങ്ങനെയൊരു ഉറങ്ങുന്ന പ്രസിഡന്റ്, മുല്ലപ്പള്ളിക്കെതിരെ തുറന്നടിച്ച് ഹൈബി ഈഡന്‍

എന്തിനാണ് ഇങ്ങനെയൊരു ഉറങ്ങുന്ന പ്രസിഡന്റ്, മുല്ലപ്പള്ളിക്കെതിരെ തുറന്നടിച്ച് ഹൈബി ഈഡന്‍

യുഡിഎഫിന്റെ ദയനീയ തോല്‍വിക്ക് പിന്നാല കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി കൂടുതല്‍ പേര്‍. എന്തിനാണ് നമ്മുക്ക് ഇങ്ങനെ ഒരു ഉറങ്ങുന്ന പ്രസിഡന്റ് എന്നാണ് ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. അതേ സമയം കെപിസിസി അധ്യക്ഷസ്ഥാനം സ്വയം ഒഴിയില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. ഉചിതമായ തീരുമാനമെടുക്കാം. പ്രതിസന്ധിയില്‍ ഇട്ടെറിഞ്ഞുപോകുന്നത് ഒളിച്ചോടുന്നതിന് തുല്യമെന്നും അദ്ദേഹം പറഞ്ഞു. തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

യുഡിഎഫ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസില്‍ സമഗ്ര അഴിച്ചുപണി നടക്കുമെന്നും സൂചനയുണ്ട്.

Why do we still need a Sleeping President ????

Posted by Hibi Eden on Tuesday, 4 May 2021
No stories found.
The Cue
www.thecue.in