പാലായിലും തൃപ്പുണിത്തുറയിലും കുണ്ടറയിലും അടക്കം പത്തിലേറെ ഇടത്ത് ബിജെപി വോട്ട് കച്ചവടം നടന്നെന്ന് പിണറായി വിജയന്‍

പാലായിലും തൃപ്പുണിത്തുറയിലും കുണ്ടറയിലും അടക്കം പത്തിലേറെ ഇടത്ത് ബിജെപി വോട്ട് കച്ചവടം നടന്നെന്ന് പിണറായി വിജയന്‍

ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പില്‍ വോട്ടുകച്ചവടം നടത്തിയെന്നും അല്ലെങ്കില്‍ യുഡിഎഫ് പതനം ഇതിലും വലുതാകുമായിരുന്നുവെന്നും പിണറായി വിജയന്‍. ബിജെപി വലിയ നേട്ടമുണ്ടാക്കുന്നുവെന്ന് അവകാശപ്പെടുന്ന ഘട്ടത്തില്‍ കേരളത്തില്‍ ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇത് വോട്ടുകച്ചവടത്തിന്റെ ഭാഗമായി യുഡിഎഫിന് പോയെന്ന് വിശദാംശം പരിശോധിച്ചാല്‍ മനസിലാകും.ഈ കൂട്ടുകെട്ടിലൂടെ വിജയിക്കാമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുണ്ടായിരുന്നത്. മതനിരപേക്ഷതയില്‍ അടിയുറച്ച നാട് എല്‍ഡിഎഫിനെ പിന്തുണച്ചു. അതിനാലാണ് കച്ചവടത്തിലൂടെ പടുത്തുയര്‍ത്തിയ സ്വപനം തകര്‍ന്നത്.

പിണറായി വിജയന്റെ വാക്കുകള്‍

പത്തോളം സീറ്റുകളില്‍ ബിജെപി വോട്ട് മറിച്ചതിന്റെ ഭാഗമായി യുഡിഎഫിന് വിജയിക്കാനായെന്ന് കണക്കുകള്‍ വ്യക്തമക്കുന്നു.അതില്ലായിരുന്നെങ്കില്‍ യുഡിഎഫ് പതനം ഇതിനേക്കാള്‍ വലുതാകുമായിരുന്നു. കുണ്ടറയില്‍ ബിജെപിയുടെ 14,160 വോട്ട് കുറഞ്ഞു. യുഡിഎഫ് ഭൂരിപക്ഷം 4454 ആണ്. തൃപ്പൂണിത്തുറയില്‍ യുഡിഎഫ് ഭൂരിപക്ഷം 992. ബിജെപയുടെ വോട്ടിലെ കുറവ് 6087. പാലായില്‍ ജോസ് കെ മാണി തോറ്റതും ബിജെപി വോട്ട് മറിച്ചതിനാലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പെരുമ്പാവൂരിലും വോട്ടുകച്ചവടമണ് നടന്നത്. കടുത്തുരുത്തി മണ്ഡലത്തില്‍ 5866 ബിജെപി വോട്ടാണ് കുറഞ്ഞത്. 4256 വോട്ടിനാണ് യുഡിഎഫ് വിജയിച്ചത്.

പാലായില്‍ 13,952 വോട്ടിന്റെ കുറവുണ്ടായി. യുഡിഎഫ് വിജയിച്ചത് ഇതിന്റെ ഭാഗമാണെന്ന് മനസിലാകും. ബിജെപി വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചിരുന്നില്ലെങ്കില്‍ ഇതിലും വലിയ പതനത്തിലേക്ക് യുഡിഎഫ് എത്തും എന്നത് മനസിലാക്കണം. എന്നാല്‍ വോട്ട് വലിയ തോതില്‍ മറിച്ചിട്ടും എല്‍ഡിഎഫ് വിജയിച്ച മണ്ഡലങ്ങളുണ്ട്. തവനൂരില്‍ ബിജെപിയ്ക്ക് 5887 വോട്ട് കുറവാണ്. എല്‍ഡിഎഫ് 2564 വോട്ടിന് അവിടെ വിജയിച്ചു. കൊയിലാണ്ടിയിലും കുറ്റ്യാടിയിലും ബിജെപി വോട്ടില്‍ കുറവുണ്ടായി. എന്നിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

ബിജെപിക്ക് 12,488 വോട്ട് കുറഞ്ഞ സുല്‍ത്താന്‍ ബത്തേരിയില്‍ യുഡിഎഫ് 11,822 വോട്ടുകള്‍ക്ക് വിജയിച്ചു. പെരുമ്പാവൂരില്‍ 8,889 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. 4,596 വോട്ട് ബിജെപിക്ക് കുറഞ്ഞു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയില്‍ 4,454 വോട്ടുകള്‍ക്കാണ് തോറ്റത്. ഇവിടെ ബിജെപിക്ക് 14,160 വോട്ടുകള്‍ കുറഞ്ഞു. തൃപ്പൂണിത്തുറയില്‍ 6,087 വോട്ടാണ് ബിജെപിക്ക് കുറഞ്ഞത്. 992 വോട്ടിന് യുഡിഎഫ് ജയിച്ചു. ചാലക്കുടിയില്‍ 1,057 വോട്ടിന് യുഡിഎഫ് ജയിച്ചു. 8,928 വോട്ട് ബിജെപിക്ക് കുറഞ്ഞു. കോവളത്ത് 11,562 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. ഇവിടെ 12,223 വോട്ട് ബിജെപിക്ക് കുറഞ്ഞു. കടുത്തുരുത്തിയില്‍ ബിജെപിക്ക് 5,866 വോട്ട് കുറഞ്ഞു. 4256 വോട്ടിനാണ് യുഡിഎഫ് വിജയിച്ചത്. പാലായില്‍ 13,952 വോട്ടുകളുടെ കുറവാണ്. ഇതും യുഡിഎഫ് വിജയത്തില്‍ നിര്‍ണായകമായി

No stories found.
The Cue
www.thecue.in