പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി തന്നെ; ജെയ്ക്ക് ഉയര്‍ത്തിയ വെല്ലുവിളിയില്‍ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി തന്നെ; ജെയ്ക്ക് ഉയര്‍ത്തിയ വെല്ലുവിളിയില്‍ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്

പുതുപ്പള്ളി: പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടി വിജയിച്ചു. കേവലം 8504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി എല്‍.ഡി.എഫിന്റെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 27,092 വോട്ടുകളായിരുന്നു.

ശക്തമായ മത്സരമാണ് ജെയ്ക്ക് സി. തോമസ് ഇക്കുറി പുതുപ്പള്ളിയില്‍ കാഴ്ചവെച്ചത്. മണര്‍കാട് പഞ്ചായത്തിന് പിന്നാലെ പാമ്പാടിയിലും എല്‍ഡിഎഫ് മുന്നേറ്റം നടത്തിയത് യുഡിഎഫിനെ അല്‍പ്പം വിറപ്പിച്ചെങ്കിലും 8000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ചാണ്ടി വിജയിക്കുകയായിരുന്നു.

യാക്കോബായ വിഭാഗത്തിന് ഭൂരിപക്ഷമുള്ള മണര്‍കാട് പഞ്ചായത്തിലും ഉമ്മന്‍ചാണ്ടിയുടെ ലീഡ് നില താഴേക്ക് പോയിരുന്നു. പല പഞ്ചായത്തുകളിലും ഉമ്മന്‍ചാണ്ടിയുടെ ലീഡ് നിലയില്‍ വലിയ കുറവാണ് ഉണ്ടായത്. കഴിഞ്ഞ തവണ 3000ത്തിലധികം വോട്ടിന്റെ ലീഡ് നേടിയ പാമ്പാടിയില്‍ ഇത്തവണ 750 വോട്ടിന്റെ ലീഡ് മാത്രമാണ് നേടാനായത്.

ഉമ്മന്‍ചാണ്ടിക്കെതിരെ ഇതു രണ്ടാം തവണയാണ് ജെയ്ക്ക് സി. തോമസ് മത്സരത്തിനിറങ്ങിയത്. 2016ല്‍ 27,092 വോട്ടുകള്‍ക്കായിരുന്നു ജെയ്ക്ക് ഉമ്മന്‍ചാണ്ടിയോട് പരാജയപ്പെട്ടത്.

No stories found.
The Cue
www.thecue.in