ആയിരം ലഡു ഓര്‍ഡര്‍ ചെയ്ത് ജോസ്.കെ.മാണി, പ്രതീക്ഷ 100 ശതമാനമെന്ന് പ്രതികരണം

ആയിരം ലഡു ഓര്‍ഡര്‍ ചെയ്ത് ജോസ്.കെ.മാണി, പ്രതീക്ഷ 100 ശതമാനമെന്ന് പ്രതികരണം
#KeralaElection2021 #KeralaAssemblyElection

വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ വിജയാഹ്ലാദത്തിനായി ആയിരം ലഡുവിന് ഓര്‍ഡര്‍ ചെയ്ത്് കേരളാ കോണ്‍ഗ്രസ് എം നേതാവ് പാലാ സ്ഥാനാര്‍ത്ഥിയുമായ ജോസ്. കെ. മാണി.

രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിര്‍ണായക ദിനത്തില്‍ കെ.എം മാണിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചാണ് ജോസ് കെ മാണി മടങ്ങിയത്. പാലാ കത്തീഡ്രല്‍ പള്ളിയിലെത്തി ഞായറാഴ്ചത്തെ പ്രാര്‍ത്ഥനയിലും ജോസ് കെ മാണി പങ്കെടുത്തു.

പാലായിലെ കാദംബരി ബേക്കറിയില്‍ നിന്നാണ് ആയിരം ലഡുവിനുള്ള ഓര്‍ഡര്‍ ജോസ് കെ മാണി നല്‍കിയത്. നൂറ് ശതമാനം വിജയപ്രതീക്ഷയാണ് ഉള്ളതെന്നും ജോസ് കെ മാണി.

No stories found.
The Cue
www.thecue.in