5000ലേറെ ലീഡുമായി കടകംപള്ളി, ശോഭാ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക്

5000ലേറെ ലീഡുമായി കടകംപള്ളി, ശോഭാ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക്

കഴക്കൂട്ടം മണ്ഡലത്തില്‍ മൂന്ന് റൗണ്ടുകളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമായ ലീഡുമായി മുന്നില്‍. അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളിയുടെ മുന്നേറ്റം.

ശബരിമല മുഖ്യപ്രചരണ വിഷയമാക്കിയ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്. കോണ്‍ഗ്രസിലെ ഡോ. ലാല്‍ ആണ് രണ്ടാം സ്ഥാനത്ത്.

2016ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ എം.എ വാഹിദിനെ പിന്നിലാക്കി എന്‍ഡിഎയുടെ വി മുരളീധരന്‍ കഴക്കൂട്ടത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്നു

2011-ല്‍ 7508 വോട്ടുണ്ടായിരുന്ന ഇടത്തുനിന്നാണ് 42,732 വോട്ട് 2016 ല്‍ ബി.ജെ.പി നേടിയത്.

No stories found.
The Cue
www.thecue.in