പൂഞ്ഞാറില്‍ പി.സി ജോര്‍ജ് മൂന്നാമത്

പൂഞ്ഞാറില്‍ പി.സി ജോര്‍ജ് 
മൂന്നാമത്

കോട്ടയം: കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ പൂഞ്ഞാറില്‍ പി.സി ജോര്‍ജ് മൂന്നാം സ്ഥാനത്ത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് പൂഞ്ഞാറില്‍ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

5177 വോട്ടിന്റെ ലീഡാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിരിക്കുന്നത്. നിലവില്‍ എല്‍.ഡി.എഫ് 91 സീറ്റുകളിലും, യു.ഡി.എഫ് 47 സീറ്റുകളിലും, എന്‍.ഡി.എ രണ്ട് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പി.സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കേരള ജനപക്ഷം (സെക്കുലര്‍) പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍ എസ്.ഭാസ്‌കരപിള്ള പറഞ്ഞിരുന്നു.

No stories found.
The Cue
www.thecue.in