ഇതൊരു തോല്‍വിയല്ല, വിജയത്തിന്റെ തുടക്കമാണെന്ന് ഫിറോസ് കുന്നംപറമ്പില്‍

ഇതൊരു തോല്‍വിയല്ല, വിജയത്തിന്റെ തുടക്കമാണെന്ന് ഫിറോസ് കുന്നംപറമ്പില്‍
Firoz Kunnamparambil

തവന്നൂരിലേത് തോല്‍വിയല്ല വിജയത്തിന്റെ തുടക്കമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍.

ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തവനൂരിലെ എന്റെ പ്രിയപ്പെട്ടവരെ

നിങ്ങളുടെ സ്‌നേഹത്തിനും,ചേര്‍ത്ത് പിടിക്കലിനും ഒരായിരം നന്ദി..............

LDF തരംഗം ആഞ്ഞു വീശിയിട്ടും 17000 ല്‍ കൂടുതല്‍ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന ഘഉഎ സ്ഥാനാര്‍ത്ഥിയെ ഈ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയ എന്റെ സഹപ്രവര്‍ത്തകര്‍ക്ക്

ഇതൊരു തോല്‍വിയല്ല വിജയത്തിന്റെ തുടക്കമാണ് നമ്മള്‍ ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യും

ആദ്യ റൗണ്ട് മുതല്‍ ലീഡ് നില മാറിയും മറിഞ്ഞുമായിരുന്നു. ഫിറോസ് കുന്നുംപറമ്പിലിനെ 3,606 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കെ.ടി. ജലീല്‍ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തിയത്. കഴിഞ്ഞ രണ്ട് ടേമിലും കെടി ജലീലാണ് ഇവിടെ ജയിച്ചിരുന്നത്.

2016-ല്‍ 17064 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു ജലീലിന്. 2011ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ടാണ് ജലീല്‍ തേരോട്ടം തുടര്‍ന്നിരുന്നത്. എന്നാലിത്തവണ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. എന്നാല്‍ ബന്ധുനിമയന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ജലീലിന് തവനൂരിലെ ജയം വലിയൊരു ആശ്വസമാണ്. പരാജയപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ വെല്ലുവിളിയാകുമായിരുന്നു.

No stories found.
The Cue
www.thecue.in