ഗുരുതര സാഹചര്യമാണ്, രാജ്യം അടിയന്തരമായി അടച്ചിടണമെന്ന് ഡോ. ആന്റോണി എസ്. ഫൗച്ചി

ഗുരുതര സാഹചര്യമാണ്, രാജ്യം അടിയന്തരമായി അടച്ചിടണമെന്ന് ഡോ. ആന്റോണി എസ്. ഫൗച്ചി
Dr Anthony Fauci

ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കണമെന്ന നിര്‍ദേശവുമായി ഡോ. ആന്റോണി എസ്. ഫൗച്ചി. ബൈഡന്‍ ഭരണകൂടത്തിന്റെ ചീഫ് മെഡിക്കല്‍ ഉപദേഷ്ടാവ് കൂടിയാണ് ഫൗച്ചി.

ഇന്ത്യ പോലൊരു രാജ്യത്ത് മുഴുവന്‍ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമാണ് ഇതു വരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് വളരെ ഗുരുതരമായൊരു സാഹചര്യമാണെന്നും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും ഡോ. ആന്റോണി എസ്. ഫൗച്ചി. ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖത്തിലാണ് അഭിപ്രായ പ്രകടനം.

വാക്‌സിന്‍ വിതരണത്തിന് ഉള്‍പ്പെടെ സഹായം തേടാമെന്നും ഡോ.ഫൗച്ചി. യുദ്ധകാലത്ത് ആശുപത്രികള്‍ നിര്‍മ്മിക്കാറുള്ളതു പോലെ ഇപ്പോഴും വളരെ പെട്ടെന്ന് ആശുപത്രികള്‍ നിര്‍മിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഇവിടെ ശത്രു വൈറസാണ്. ആ ശത്രു എവിടെയാണ് എന്ന് നിങ്ങള്‍ക്കറിയാം. അതിനാല്‍ ഇതൊരു യുദ്ധമാണ് എന്ന് കരുതി പ്രവര്‍ത്തിക്കണമെന്നും അഭിമുഖത്തില്‍ ഫൗച്ചി.

Dr Anthony Fauci
100 ശതമാനം തെറ്റായ കാര്യം സധൈര്യം പറയുന്നവരുടെ നീചമായ ആത്മവിശ്വാസത്തെ പേടിക്കേണ്ടതുണ്ട്

ഒരു രാഷ്ട്രീയ പ്രശ്‌നമായി തീരും എന്നതിനാല്‍ തന്നെ, കോവിഡ് സാഹചര്യം ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെ വിമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഡോ.ഫൗച്ചി. രണ്ടാഴ്ചക്കുള്ളില്‍ ചെയ്യാവുന്ന ഇടക്കാല നടപടിയെന്തെന്ന് ആദ്യം തീരുമാനിക്കണം. അത് പല ഘട്ടങ്ങളായാണ് ചെയ്യേണ്ടതെന്ന് ഡോ. ആന്റോണി എസ്. ഫൗച്ചി

Dr Anthony Fauci
'ഈ സർക്കാർ നമ്മളെ എല്ലാവരെയും പരാജയപ്പെടുത്തിയിരിക്കുന്നു'
Dr Anthony Fauci
വെറും മരണങ്ങളല്ല കൂട്ടക്കൊലകളാണ്
No stories found.
The Cue
www.thecue.in