#ResignModi ഹാഷ്ടാഗ് ബ്ലോക്ക് ചെയ്‌തു; അറിയാതെ സംഭവിച്ചതാണെന്ന് ഫേസ്ബുക്

#ResignModi ഹാഷ്ടാഗ് ബ്ലോക്ക് ചെയ്‌തു; അറിയാതെ സംഭവിച്ചതാണെന്ന് ഫേസ്ബുക്

#ResignModi എന്ന്‌ ടാഗ് ചെയ്ത് കൊണ്ടുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്ത സംഭവം അറിയാതെ സംഭവിച്ചതാണെന്ന വിശദീകരണവുമായി ഫെയ്‌സ്ബുക്ക് . കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഫെയ്‌സ്ബുക്ക് വിലക്കുന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് ഫെയ്സ്ബുക്കിന്റെ വിശദീകരണം.

"ഹാഷ്ടാഗ് അബദ്ധവശാലാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. അല്ലാതെ ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു കൊണ്ടല്ല. അതിനാല്‍ തന്നെ അത് പുനഃസ്ഥാപിച്ചിട്ടുണ്ട്." ഫെയ്‌സ്ബുക്ക് കമ്പനി വക്താവ് അറിയിച്ചു.പല കാരണങ്ങളാല്‍ ഫെയ്‌സ്ബുക്ക് ഹാഷ്ടാഗുകള്‍ നിരോധിക്കാറുണ്ട്. ചിലത് ബോധപൂര്‍വ്വം ചെയ്യും. ചിലത് നിലവില്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരം സാങ്കേതികമായി തനിയേ ബ്ലോക്ക് ആവുന്നതാണ്. ഹാഷ്ടാഗുമായി ബന്ധപ്പെട്ട് വന്ന ഉള്ളടക്കം കാരണമാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. അല്ലാതെ ഹാഷ്ടാഗ് കാരണമല്ലെന്ന് ഫേസ്ബുക് വക്താക്കൾ പറഞ്ഞു.

ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടത്. മഹാമാരിയുടെ കാലത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ തടയുന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in