കോവിഡ് വീഴ്ചയിൽ ആർക്കും മോദിയെ ഇന്റർവ്യൂ ചെയ്യണ്ടേ, രാംഗോപാൽ വർമ്മ

കോവിഡ് വീഴ്ചയിൽ ആർക്കും മോദിയെ ഇന്റർവ്യൂ ചെയ്യണ്ടേ, രാംഗോപാൽ വർമ്മ

കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ എന്തുക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമുഖം എടുക്കുന്നില്ലെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. കോവിഡ് കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാരുടെയും, ആരോഗ്യപ്രവർത്തകരുടെയും അഭിമുഖങ്ങളും ചർച്ചകളുമാണ് മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്. എന്നാൽ പ്രധാനമന്ത്രിയെന്ന എന്ന നിലയിൽ രാജ്യത്തെ അഭിസംബോധന ചെയ്തതല്ലാതെ ഒരു മാധ്യമത്തിനും കോവിഡുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി ഇതുവരെയും അഭിമുഖം നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് രാം ഗോപാൽ വർമ മാധ്യമങ്ങളെയും പ്രധാനമന്ത്രിയെയും സോഷ്യൽ മീഡിയയയിലൂടെ പരോക്ഷമായി വിമർശിച്ചിരിക്കുന്നത്.

ഞാൻ ചോദിക്കുന്നേയുള്ളൂ, നരേന്ദ്രമോദിയെ ഒഴികെ കോവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാരേയും മാധ്യമങ്ങൾ അഭിമുഖം ചെയ്യുന്നു

രാം ഗോപാൽ വർമ്മ

കഴിഞ്ഞ ദിവസം കുംഭമേളയെ വിമര്‍ശിച്ചും രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളക്കും, അല്ലാത്തവര്‍ ചൈനയിലേക്കും പോവുക. എന്നാല്‍ മാത്രമെ ഇനി കൊവിഡില്‍ നിന്നും മുക്തി നേടാന്‍ സാധിക്കു എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തത്. ചൈന മാത്രമാണ് നിലവില്‍ കൊവിഡ് ഇല്ലാത്ത രാജ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No stories found.
The Cue
www.thecue.in