കൊലക്കുറ്റത്തിന് കേസ് എടുക്കണം ; കൊവിഡ് രണ്ടാം വ്യാപനത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മദ്രാസ് ഹൈക്കോടതി

കൊലക്കുറ്റത്തിന് കേസ് എടുക്കണം ; കൊവിഡ് രണ്ടാം വ്യാപനത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന്  മദ്രാസ് ഹൈക്കോടതി

കൊവിഡ് രണ്ടാം വ്യാപനത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മദ്രാസ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാന്‍ കമ്മീഷന് കഴിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടെന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. കൊവിഡ് സമയത്ത് തിരഞ്ഞെടുപ്പ് നടത്തിയത് നിയന്ത്രണങ്ങൾ കാറ്റിൽപറത്തിയാണെന്നും കോടതി വിമർശിച്ചു. വോട്ടെണ്ണൽ ദിനത്തെക്കുറിച്ച് കൃത്യമായ പദ്ധതി തയാറാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദ്ദേശിച്ചു.  ഇല്ലെങ്കിൽ വോട്ടെണ്ണൽ നിർത്തി വെയ്പ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‌‍കി.

പാർട്ടികൾ റാലികൾ നടത്തിയപ്പോൾ നിങ്ങൾ മറ്റു വല്ല ഗ്രഹത്തിലുമായിരുന്നോ എന്ന്​ കമ്മീഷന്റെ അഭിഭാഷകനോട്​ കോടതി ചോദിച്ചു. തെരഞ്ഞെടുപ്പിൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്ന്​ അഭിഭാഷകൻ ​പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. അതിജീവനവും സുരക്ഷയുമാണ്​ ഇപ്പോൾ പ്രധാനം. മറ്റെല്ലാം അതിനു​ ശേഷമാണ്​ വരികയെന്ന്​​ കോടതി പറഞ്ഞു. ഇക്കാര്യം ഭരണഘടനാ സ്​ഥാപനങ്ങളെ ഓർമ്മിപ്പിക്കേണ്ടി വരുന്നത്​ അത്യധികം സങ്കടകരമാണ്​. പൗരൻമാർ ജീവ​േനാടെ അവശേഷിച്ചാൽ മാത്രമാണ്​ രാജ്യം വാഗ്​ദാനം ചെയ്യുന്ന ജനാധിപത്യ അവകാശങ്ങൾ ആസ്വദിക്കാനാകുകയെന്നും കോടതി പറഞ്ഞു

No stories found.
The Cue
www.thecue.in