കുടിയന്റെ റാസ്പുടിന്‍ വേർഷൻ; കയ്യടിച്ച് സോഷ്യൽ മീഡിയ; വീഡിയോ

കുടിയന്റെ റാസ്പുടിന്‍ വേർഷൻ; കയ്യടിച്ച് സോഷ്യൽ മീഡിയ; വീഡിയോ

തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളായ ജാനകിയും നവീനും തകർത്താടി റാസ്പുടിൻ ഡാൻസ് ചലഞ്ചിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. ‘കുടിയന്റെ റാസ്പുടിന്‍ വേർഷൻ’ എന്ന അടിക്കുറിപ്പോടെയാണ് രസകരമായ ഈ വിഡിയോ പ്രചരിക്കുന്നത്. മുഴുക്കുടിയന്റെ രീതിയിലാണ് ഇയാൾ ചുവടുവയ്ക്കുന്നതെങ്കിലും യഥാർഥത്തിൽ ഇയാൾ മദ്യപിച്ചിട്ടുണ്ടോ അതോ അത്തരത്തിൽ അഭിനയിക്കുന്നതാണോ എന്നും വ്യക്തമല്ല.

വളരെ അലസമായി വസ്ത്രം ധരിച്ചെത്തിയ ഇയാൾ കാഴ്ചയിൽ മദ്യപാനിയായാണ് തോന്നിക്കുന്നത്. വൈറൽ താരങ്ങളായ ജാനകിയും നവീനും അവതരിപ്പിച്ച ചുവടുകൾ അതേ രീതിയിൽ കൂളായാണ് ഇയാൾ അനുകരിക്കുന്നത്. ടൈമിങ് തെറ്റാതെ കൃത്യമായാണ് ഇയാൾ ചുവടുകൾ വെയ്ക്കുന്നത് . ഇടയ്ക്ക് മുണ്ട് മടക്കിക്കുത്തിയും മുണ്ടിൻ തുമ്പ് കയ്യിൽ പിടിച്ചുമൊക്കെ ഏറെ ആസ്വദിച്ചാണ് ഇദ്ദേഹത്തിന്റെ ഡാൻസ്.

ചുരുങ്ങിയ സമയത്തിനകം തന്നെ ഇയാളുടെ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി. റാസ്പുടിൻ ചലഞ്ചിന് ഇതിലും മികച്ച ഒരു പതിപ്പ് കിട്ടാനില്ലെന്നാണ് പ്രേക്ഷക അഭിപ്രായം. മിനിട്ടുകൾക്കകം ഡിജിറ്റൽ ലോകത്തെ കയ്യിലെടുത്ത ഈ വൈറൽ താരം ആരെന്നുള്ള അന്വേഷണത്തിലാണ് പ്രേക്ഷകർ. ‘റാസ്പുടിൻ ഡ്രങ്കൻ വേർഷൻ’ എന്ന പേരിൽ നിരവധി പേർ വിഡിയോ ഷെയർ ചെയ്തു. ഇതുവരെയുള്ള എല്ലാ റാസ്പുടിൻ ഡാൻസ് പതിപ്പുകളെയും കടത്തിവെട്ടുന്നതാണ് ഈ പ്രകടനം എന്ന് സമൂഹമാധ്യമലോകം ഒന്നടങ്കം പറയുന്നു. നവീനിന്റെയും ജാനകിയുടെയും ഡാൻസ് വിഡിയോയ്ക്കൊപ്പം ഈ പുത്തൻ റാസ്പുടിൻ പതിപ്പു കൂടി ചേർത്തുള്ള വിഡിയോകൾ ഇപ്പോൾ പ്രചരിക്കുകയാണ്.

No stories found.
The Cue
www.thecue.in