ചെന്നിത്തലക്ക് അഭിനന്ദനം, പ്രതിപക്ഷം ലോകത്തിന് മാതൃകയെന്ന് ജോയ് മാത്യു

ചെന്നിത്തലക്ക് അഭിനന്ദനം, പ്രതിപക്ഷം ലോകത്തിന് മാതൃകയെന്ന് ജോയ് മാത്യു

കൊവിഡ് രണ്ടാം തരംഗത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന കേരളത്തിലെ പ്രതിപക്ഷം ലോകത്തിന് മാതൃകയെന്ന് നടന്‍ ജോയ് മാത്യു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അഭിനന്ദിക്കുന്നതായും ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം

ജോയ് മാത്യുവിന്റെ വാക്കുകള്‍

ഒരിക്കല്‍ കൂടി പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലക്ക് അഭിനന്ദനം.രാജ്യം കോവിഡ് ഭീതിയില്‍ വിറങ്ങലിക്കുകയും രോഗ പ്രതിരോധത്തിനു ആവശ്യമായ വാക്സിനുകളുടെയും ഓക്‌സിജന്റെയും ദൗര്‍ലഭ്യം കാരണം ജനജീവിതം കൊടും ദുരിതത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമ്പോള്‍ സംസ്ഥാന ഗവണ്‍മെന്റ്? കൈക്കൊള്ളുന്ന ജനരക്ഷക്ക് സര്‍വ്വ പിന്തുണയും നല്‍കാന്‍ തയ്യാറായ പ്രതിപക്ഷത്തിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. ഈ ദുരിതകാലം മറികടക്കുവാന്‍ രാഷ്ട്രീയ ലാഭങ്ങള്‍ മാറ്റിവെച്ച് ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ പ്രതിപക്ഷം അങ്ങനെ ലോകത്തിനു മാതൃകയാവുന്നു. അഭിനന്ദനങ്ങള്‍, ഇതായിരിക്കണം പ്രതിപക്ഷം, ഇങ്ങിനെയായിരിക്കണം പ്രതിപക്ഷം.

രമേശ് ചെന്നിത്തല പറഞ്ഞത്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് സര്‍ക്കാരിന് ഒപ്പമാണ്. കോവിഡ് പ്രതിരോധം ബഡായിയാകരുത്. സര്‍ക്കാര്‍ വിളിക്കുന്ന സര്‍വകക്ഷി യോഗത്തോട് സഹകരിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കണം. ആശുപത്രികള്‍ സര്‍വസജ്ജമാക്കി നിര്‍ത്തണം. സൗജന്യ വാക്‌സിന്‍ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. ഇപ്പോള്‍ പണം ഇല്ലെന്നു പറയുന്നത് ജനങ്ങളെ പറ്റിക്കലാണ്.

അനാവശ്യ പരിഭ്രാന്തി പരത്തുന്നത് ഒഴിവാക്കണം. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കും. സര്‍ക്കാരിന് ഒപ്പം നില്‍ക്കാന്‍ പ്രവര്‍ത്തകരും തയ്യാറാകണം. കാരുണ്യ പദ്ധതിയുമായി കൂടുതല്‍ ആശുപത്രികള്‍ സഹകരിക്കണം. വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കേന്ദത്തിന്റെ വാക്‌സിന്‍ നയം തെറ്റായ നടപടിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in