എല്ലാവരും ഒത്തൊരുമിക്കണം, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി

എല്ലാവരും ഒത്തൊരുമിക്കണം, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും കൊവിഡിനെതിരായ പോരാട്ടത്തില്‍ ഒത്തൊരുമിക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാറിന്റെ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം പൂര്‍ണമായി സഹകരിക്കുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ സംവിധാനം കയ്യിലുള്ളത് കൊണ്ട് പിണറായി വിജയന്‍ കൂടുതല്‍ കാര്യക്ഷമമായ ശ്രമം നടത്തണം.

കേന്ദ്രസര്‍ക്കാരിന് കൊവിഡ് പ്രതിരോധത്തില്‍ വലിയ വീഴ്ചകള്‍ പറ്റിയെന്നും കുഞ്ഞാലിക്കുട്ടി. കേന്ദ്രസര്‍ക്കാര്‍ ആദ്യം ശ്രദ്ധിച്ചത് പേരെടുക്കാനാണ്. അങ്ങനെ പേരെടുക്കല്‍ അല്ലല്ലോ. അവനവന്റെ പൗരന്മാരെ നോക്കിട്ടല്ലേ പേരെടുക്കല്‍. മറ്റുരാജ്യങ്ങള്‍ ആദ്യം നോക്കിയത് അവരവരുടെ കാര്യമാണ്. അങ്ങനെ വാക്സിന്‍ പരമാവധി തങ്ങളുടെ രാജ്യത്ത് ലഭ്യമാക്കാനാണ് അവര്‍ ശ്രദ്ധിച്ചത്.

പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്

ഓക്‌സിജന്‍ ഇല്ല, വാക്‌സിന്‍ ഇല്ല തുടങ്ങിയ പരിദേവനമല്ല വേണ്ടത്, കാര്യം നടന്നിരിക്കണം. വലിയ തോതില്‍ പ്രതിദിന ടെസ്റ്റ് പോസിറ്റീവാകുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ സന്ദര്‍ഭത്തിന് അനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഇതിനെ ശരിയായ രീതിയില്‍ മാനേജ് ചെയ്യണം. ഡിസ്ട്രിബ്യൂഷന്‍ ശരിക്ക് നടത്തണം. അതിന് പ്രതിപക്ഷത്തിന്റെ എല്ലാവിധ സഹകരണവും ഉണ്ടാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൊതുഫണ്ടാണ്. അതിലേക്ക് ആര്‍ക്കുവേണമെങ്കിലും സംഭാവന ചെയ്യാം. അതിലാര്‍ക്കും എതിര്‍പ്പില്ല. നാളെ വേറൊരു മുഖ്യമന്ത്രി വന്നാല്‍ ആ ഫണ്ട് ആ മുഖ്യമന്ത്രിയുടേതാണ്. മുഖ്യമന്ത്രിയും സര്‍ക്കാറും എടുക്കുന്ന ഇനീഷ്യേറ്റീവിന് പ്രതിപക്ഷം പൊതുവില്‍ പിന്തുണ കൊടുക്കും. അതാണ് ഞങ്ങളുടെ തീരുമാനം

No stories found.
The Cue
www.thecue.in