സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു

 സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി അന്തരിച്ചു. 33 വയസ്സായിരുന്നു. ദില്ലിയിൽ കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്. ദില്ലിയിലെ ഗുഡ്‍ഗാവിലുള്ള മേദാന്ത മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.

ഇന്ന് പുല‍ർച്ചെയാണ് സ്ഥിതി ഗുരുതരമായതും മരണം സംഭവിച്ചതും. സീമ ചിസ്തി യെച്ചൂരിയാണ് ആശിഷിന്‍റെ അമ്മ. അഖില യെച്ചൂരി സഹോദരിയാണ്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവിൽ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു. മകന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്‍റീനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യെച്ചൂരി പങ്കെടുത്തിരുന്നില്ല.

No stories found.
The Cue
www.thecue.in