ദു:ഖത്തോടെയും ഞെട്ടലോടെയുമാണ് ഈ വിയോഗ വാർത്ത ശ്രവിക്കുന്നത്; ആശിഷ് യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് ചാണ്ടി ഉമ്മൻ

 ദു:ഖത്തോടെയും ഞെട്ടലോടെയുമാണ്  ഈ വിയോഗ വാർത്ത ശ്രവിക്കുന്നത്; ആശിഷ് യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് ചാണ്ടി ഉമ്മൻ

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച്‌ മുതിർന്ന കോൺഗ്രസ്സ് നേതാവ് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ എന്താണെന്ന് പോലും ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല.ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഞങ്ങളെ ഒരിയ്ക്കലും അകറ്റിയിട്ടില്ല. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന ആശിഷ് സഹപാഠികൾക്ക് എന്നും ആത്മമിത്രമായിരുന്നു. വളരെ ദു:ഖത്തോടെയും ഞെട്ടലോടെയുമാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത കേൾക്കുന്നതെന്ന് സോഷ്യൽ മീഡിയ കുറിപ്പിൽ ചാണ്ടി ഉമ്മൻ പറഞ്ഞു.

ചാണ്ടി ഉമ്മന്റെ ഫേസ്ബുക് കുറിപ്പ്

ആശിഷ് എന്റെ പ്രിയ സുഹൃത്ത്. വേദനയോടെ സീതാറാം യച്ചൂരിയുടെ കുടുംബത്തോടൊപ്പം...

സി പി ഐ (എം) ജനറൽ സെക്രട്ടറിയും ഇന്ത്യയിലെ മുതിർന്ന രാഷ്ട്രീയ നേതാവുമായ സ. സീതാറാം യെച്ചൂരിയുടെ പുത്രനും പ്രമുഖ മാധ്യമ പ്രവർത്തകനും എൻ്റെ സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന ആശിഷ് യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.

ആശിഷും ഞാനും കോളേജിൽ സമകാലികരായിരുന്നു. എൻ്റെ ഒരു വർഷം ജൂനിയറായിരുന്നു എങ്കിലും ഞങ്ങൾ സഹപ്രവർത്തകരും സുഹൃത്തുക്കളുമായിരുന്നു. കോളേജ് ഇലക്ഷനിൽ എന്റെ കൂടെയായിരുന്നു ആശിഷ്. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ എന്താണെന്ന് പോലും ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഞങ്ങളെ ഒരിയ്ക്കലും അകറ്റിയിട്ടില്ല. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന ആശിഷ് ഞങ്ങൾ സഹപാഠികൾക്ക് എന്നും ആത്മമിത്രമായിരുന്നു. വളരെ ദു:ഖത്തോടെയും ഞെട്ടലോടെയുമാണ് ഞാൻ ഈ വിയോഗ വാർത്ത ശ്രവിക്കുന്നത്.

സഖാവ് സീതാറാം യച്ചൂരിയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

കോവിഡ് ബാധിച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം . 33 വയസ്സായിരുന്നു. ദില്ലിയിൽ കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവിൽ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു. മകന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്‍റീനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും യെച്ചൂരി പങ്കെടുത്തിരുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in