കോവിഡ് രണ്ടാം തരംഗത്തിന് കാരണക്കാരൻ നെഹ്‌റുവാണെന്ന് പറഞ്ഞില്ല; നരേന്ദ്രമോദിയുടെ പ്രസംഗത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര

കോവിഡ് രണ്ടാം തരംഗത്തിന് കാരണക്കാരൻ  നെഹ്‌റുവാണെന്ന് പറഞ്ഞില്ല; നരേന്ദ്രമോദിയുടെ പ്രസംഗത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. കൊവിഡ് രണ്ടാം തരംഗത്തിന് കാരണം നെഹ്‌റുവാണെന്ന് ഇത്തവണ മോദി പറഞ്ഞില്ലെന്നായിരുന്നു മഹുവ മൊയ്ത്ര

20 മിനിറ്റ് പ്രസംഗത്തില്‍, കൊവിഡ് രണ്ടാം തരംഗത്തിന് കാരണം നെഹ്‌റുവാണെന്ന് പറഞ്ഞില്ല. വൗ.. അപ്പോൾ കാര്യങ്ങൾ രൂക്ഷമാണ്'

മഹുവ മൊയ്ത്ര

കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ഏപ്രില്‍ 20നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊടുങ്കാറ്റ് പോലെയാണ് കോവിദഃ രണ്ടാം തരംഗം വീശിയടിച്ചത്. പക്ഷെ എല്ലാവരും ഒന്നിച്ചു നിന്നാല്‍ അതിനെ തരണം ചെയ്യാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. ക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഒരുലക്ഷം പുതിയ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉടന്‍ ലഭ്യമാക്കും. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യമേഖലയും യോജിച്ച് പ്രവര്‍ത്തിക്കും. കൊവിഡ് വാക്‌സിന്റെ ഉത്പാദനം വര്‍ധിപ്പിക്കും. എല്ലാ മരുന്നു കമ്പനികളുടെയും സഹായമുണ്ട്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ പകുതിയും ഇവിടെ തന്നെ വിതരണം ചെയ്യും. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in