ഞങ്ങളിതൊന്നും മൈൻഡ് ചെയ്യാറില്ല, പറയുന്നവർ പറയട്ടെ, ഇനിയും ഒരുമിച്ച് ഡാൻസ് ചെയ്യും; പ്രതികരണവുമായി വൈറൽ ഡാൻസേർസ്

ഞങ്ങളിതൊന്നും മൈൻഡ് ചെയ്യാറില്ല, പറയുന്നവർ പറയട്ടെ, ഇനിയും ഒരുമിച്ച് ഡാൻസ് ചെയ്യും; പ്രതികരണവുമായി വൈറൽ ഡാൻസേർസ്

വിദ്വേഷ പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി വൈറൽ ഡാൻസേർസ് ആയ നവീനും ജാനകിയും. വളരെ കുറച്ച് പേർ മാത്രമാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും ഭൂരിപക്ഷവും കാര്യങ്ങളെ പോസ്റ്റിറ്റീവ് ആയാണ് കാണുന്നതെന്നും നവീനും ജാനകിയും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇത്തരം വിവാദങ്ങളൊന്നും ഞങ്ങൾ കാര്യമായി മൈൻഡ് ചെയ്യാറില്ല. പറയുന്നവർ പറയട്ടെ. നമ്മൾ നല്ല സുഹൃത്തുക്കളാണ്. തുടർന്നും ഒരുമിച്ച് ഡാൻസ് ചെയ്യുമെന്നും ഇരുവരും പറഞ്ഞു.

നവീനിന്റെയും ജാനകിയുടെയും പ്രതികരണം

ഞങ്ങളിതൊന്നും മൈൻഡ് ചെയ്യാറില്ല, പറയുന്നവർ പറയട്ടെ, ഞങ്ങൾ സ്റ്റുഡന്റസ് ആണ്. വിവാദങ്ങളൊന്നും ഞങ്ങളെ അഫക്റ്റ് ചെയ്യാറില്ല. ഇത്തരം വിവാദങ്ങളൊന്നും റെസ്പോൺസ് അർഹിക്കുന്നില്ല. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കോളേജ് യൂണിയനുമൊക്കെ പ്രതികരിക്കണം എന്ന് പറയുന്നുണ്ട്. നമുക്ക് അങ്ങനെ പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. നമ്മൾ നല്ല സുഹൃത്തുക്കളാണ്. കോളേജിൽ ഇനിയും ഡാൻസിനോട് താത്പര്യമുള്ള വിദ്യാർഥികളുണ്ട്. അവരും ഇത്തരം വീഡിയോസുമായി മുന്നോട്ടു വന്നേക്കാം. ചിലർ മാത്രമാണ് ഇത്തരം കാര്യങ്ങളിൽ കുഴപ്പം കണ്ടുപിടിക്കുന്നത്. മജോറിറ്റിയും പോസിറ്റീവ് ആയാണ് പ്രതികരിക്കുന്നത്. നമ്മൾ ഒന്നിച്ചാണ് പഠിക്കുന്നത്. ഒന്നിച്ചു ഭക്ഷണം കഴിക്കുവാൻ പോകാറുണ്ട്. അപ്പോൾ ഒന്നിച്ച് ഡാൻസ് കളിച്ചു. അത്രമാത്രം. ഇനിയും നമ്മൾ ഒന്നിച്ച് തന്നെ ഡാൻസ് ചെയ്യും

Naveen and Janaki again 🕺💃😍 #dance

Posted by CLUB FM on Thursday, April 8, 2021

മുപ്പത് സെക്കൻഡ് ഡാൻസ് വീഡിയോയിലൂടെയാണ് നവീന്‍ റസാക്കും ജാനകി ഓംകുമാറും സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. എന്നാൽ ചിലർ ഇരുവരുടെയും പേരുകൾ ചൂണ്ടിക്കാണിച്ച് വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. കൃഷ്ണ രാജ് എന്ന വക്കീലായിരുന്നു ഇരുവർക്കുമെതിരെ ലവ് ജിഹാദ് ആരോപണവുമായി ആദ്യം രംഗത്ത് വന്നത് . തുടർന്ന് വിഷയം വലിയ ചർച്ചയാവുകയും പ്രമുഖർ അടക്കം നവീനിനെയും ജാനകിയേയും പിന്തുണച്ചുക്കൊണ്ട് രംഗത്ത് വരികയും ചെയ്തു.

എന്നാല്‍ ആരോപണങ്ങൾ ഒന്നും വകവെയ്ക്കാതെ പുതിയ ഡാന്‍സ് വീഡിയോയുമായി നവീന്‍ റസാക്കും ജാനകി ഓംകുമാറും വീണ്ടുമെത്തിയിരുന്നു . ക്ലബ് എഫ്.എം സെറ്റിലായിരുന്നു ഇത്തവണ ഇരുവരുടേയും ഡാന്‍സ്. ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ പാട്ടിന്‍റെ റീമിക്‌സിനൊപ്പമാണ് ഇരുവരും ചുവടുകൾ വെച്ചത്. സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വിദ്വേഷ പ്രചാരണങ്ങളില്‍ തലകുനിക്കാതെ ധൈര്യമായി മുന്നോട്ട് പോവൂ എന്നാണ് വീഡിയോക്ക് താഴെയുള്ള കമന്റുകളിൽ പറയുന്നത്.

No stories found.
The Cue
www.thecue.in