എല്ലാവരും തുല്യരാണെന്ന കമ്മ്യുണിസ്റ്റ് ആശയമായിരുന്നു ലക്‌ഷ്യം; വിജയ് നടത്തിയ സൈക്കിൾ യാത്രയെക്കുറിച്ച് അച്ഛൻ എസ് ചന്ദ്രശേഖർ

എല്ലാവരും തുല്യരാണെന്ന കമ്മ്യുണിസ്റ്റ് ആശയമായിരുന്നു ലക്‌ഷ്യം; വിജയ് നടത്തിയ സൈക്കിൾ യാത്രയെക്കുറിച്ച് അച്ഛൻ എസ് ചന്ദ്രശേഖർ

തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാന്‍ നടൻ വിജയ് സൈക്കിളിൽ എത്തിയ വാർത്തയെക്കുറിച്ച് പ്രതികരിച്ച് വിജയ് യുടെ അച്ഛൻ എസ് ചന്ദ്രശേഖർ. ഒരു വലിയ നടന്‍ എന്ന നിലയ്ക്കോ അല്ലെങ്കില്‍ ഒരു വിഐപി എന്ന നിലയ്ക്കോ പോയി വോട്ട് ചെയ്യാതെ എല്ലാവരും തുല്യരാണ് എന്ന കമ്യൂണിസ്റ്റ് ആശയം ഉയർത്തിപ്പിടിച്ചുക്കൊണ്ട് ഒരു പൗരന്‍ എന്ന നിലയ്ക്കാണ് വിജയ് സൈക്കിളിൽ യാത്ര ചെയ്ത് വോട്ട് ചെയ്തതെന്ന് ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യത്തിന് രാഷ്ട്രീയത്തിലേക്ക് ആർക്ക് വേണമെങ്കിലും ഇറങ്ങാം, അതിൽ ജയ പരാജയം ജനങ്ങളുടെ കൈയിൽ ആണെന്നും അദ്ദേഹം മറുപടി നൽകി. വിജയ് എംജിആർ താരതമ്യത്തിൽ അദ്ദേഹം സന്തോഷവും പ്രകടിപ്പിച്ചു.

എല്ലാവരും തുല്യരാണെന്ന കമ്മ്യുണിസ്റ്റ് ആശയമായിരുന്നു ലക്‌ഷ്യം; വിജയ് നടത്തിയ സൈക്കിൾ യാത്രയെക്കുറിച്ച് അച്ഛൻ എസ് ചന്ദ്രശേഖർ
ഇന്ധനവിലയില്‍ പ്രതിഷേധിച്ച് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയ വിജയ് സ്‌കൂട്ടറിൽ മടങ്ങി; വീഡിയോ

ചന്ദ്രശേഖറിന്റെ പ്രതികരണം

സാധാരണക്കാര്‍ക്കായാണ് വിജയ് സൈക്കിള്‍ യാത്ര നടത്തിയത്. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പൊതു തിരഞ്ഞെടുപ്പാണ് . അതില്‍ വോട്ട് ചെയ്യാനായി വിജയ് സൈക്കിളില്‍ പോയത് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നു. ഒരു വലിയ നടന്‍ എന്ന നിലയ്ക്കോ അല്ലെങ്കില്‍ ഒരു വിഐപി എന്ന നിലയ്ക്കോ പോയി വോട്ട് ചെയ്യാതെ എല്ലാവരും തുല്യരാണ് എന്ന് കരുതി ഒരു പൗരന്‍ എന്ന നിലയ്ക്ക് സാധാരണ ജനങ്ങളില്‍ ഒരാളായി കരുതി വോട്ടു ചെയ്തതാണ്. എല്ലാവരും തുല്യരാണ് എന്ന കമ്മ്യൂണിസ്റ്റ് ആശയം പോലെ. രാഷ്ട്രീയത്തിലേക്ക് ആർക്ക് വേണമെകിലും ഇറങ്ങാം, അതിൽ ജയ പരാജയം ജനങ്ങളുടെ കൈയിൽ ആണെന്ന് അദ്ദേഹം മറുപടി നൽകി.

ഇന്ധന വിലവർധനയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധമായാണ് വിജയ് യുടെ സൈക്കിൾ യാത്രയെ മാധ്യമങ്ങൾ വ്യാഖ്യാനിച്ചത്. എന്നാൽ ഇന്ധന വില വര്‍ദ്ധനവുമായി യാതൊരു ബന്ധവുമില്ലെന്ന് താരത്തിന്റെ പബ്ലിസിറ്റി വിഭാഗം പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിശദീകരണമായി പബ്ലിസിറ്റി വിഭാഗം ട്വീറ്റ് ചെയ്തിരുന്നു, ‘വോട്ടിങ്ങ് ബുത്ത് വീടിനടുത്ത് ആയതിനാലും, പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതിനാലുമാണ് വിജയ് സൈക്കള്‍ ഉപയോഗിച്ചത്. അല്ലാതെ അതിന് പിന്നില്‍ മറ്റൊരു ഉദ്ദേശവുമില്ല.’ ഇപ്രകാരമായിരുന്നു പബ്ലിസിറ്റി വിഭാഗത്തിന്റെ ട്വീറ്റ്.

No stories found.
The Cue
www.thecue.in