അയ്യപ്പന്‍ സര്‍ക്കാരിനൊപ്പം, നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യും; ഇത്തവണ കൂടുതല്‍ സീറ്റുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

അയ്യപ്പന്‍ സര്‍ക്കാരിനൊപ്പം, നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യും; ഇത്തവണ കൂടുതല്‍ സീറ്റുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
KeralaAssemblyElection2021

എല്‍ഡിഎഫിന് ഇത്തവണ ജനങ്ങള്‍ ചരിത്രവിജയം സമ്മാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടം ആര്‍സി അമലാ ബേസിക് യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2016 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നുവന്ന വികസനപ്രവര്‍ത്തനങ്ങള്‍, അതിനിടെ നമ്മുക്ക് വന്ന മഹാദുരന്തങ്ങളെ നേരിടലായാലും എല്ലാത്തിലും സര്‍ക്കാരിനൊപ്പംജനങ്ങളുണ്ടായിരുന്നു. സംശയമില്ല ആ ജനങ്ങള്‍ എല്‍ഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റിയ അതേ കാര്യങ്ങള്‍ തന്നെയാണ് യുഡിഎഫും എന്‍ഡിഎയും ഇത്തവണയും പറയുന്നതെന്നും മുഖ്യമന്ത്രി

പിണറായി ആർ.സി അമല സ്‌കൂളിൽ വോട്ട്‌ രേഖപ്പെടുത്താൻ മുഖ്യമന്ത്രിയും ഭാര്യ കമലയും
പിണറായി ആർ.സി അമല സ്‌കൂളിൽ വോട്ട്‌ രേഖപ്പെടുത്താൻ മുഖ്യമന്ത്രിയും ഭാര്യ കമലയുംKeralaAssemblyElection2021

ജനങ്ങളില്‍ പൂര്‍ണ്ണവിശ്വാസമാണുള്ളത്. ധര്‍മ്മടത്ത് എന്തെങ്കിലും സീന്‍ ഉണ്ടാക്കിക്കളയുമെന്ന് വെച്ചാല്‍ അതൊന്നും ഏശുന്ന നാടല്ല ഇത്. അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും സര്‍ക്കാരിനോടൊപ്പമാണ്. പ്രതിസന്ധിയില്‍ ജനങ്ങളുടെ കൂടെ നില്‍ക്കുന്നതുകൊണ്ടാണത്. അതിനാല്‍ അയ്യപ്പഭക്തനായ ജി സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരെ എന്തിങ്കിലും പറയുമെന്ന് വിശ്വസിക്കാനാകില്ല. ഇടതുജനാധിപത്യമുന്നണിയുടെ ജനകീയ അടിത്തറ വികസിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നും ധര്‍മ്മടത്ത് മുഖ്യമന്ത്രി

കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലക്കെടുത്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതുപോലെ തന്നെ എല്ലാ ദുരാരോപണങ്ങളും അപവാദപ്രചരങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോള്‍ മുതല്‍ ഇതേവരെ ജനങ്ങള്‍ സ്വീകരിച്ചത്. അതിന് തുടര്‍ച്ചയായ അന്തിമ വിധിയാണ് ജനങ്ങള്‍ ഇന്ന് രേഖപ്പെടുത്തുന്നത്.

കരുതിവെച്ച എല്ലാ ബോംബും അവര്‍ക്ക് പുറത്തെടുക്കാന്‍ പറ്റിയോ എന്നറിയില്ല. അതിനെയെല്ലാം നേരിടാന്‍ ജനങ്ങള്‍ സജ്ജരായിരുന്നു. ജനങ്ങളുടെ മുന്നില്‍ ഇതൊന്നും വിലപ്പോകില്ല എന്ന ബോധ്യം പിന്നീട് അവര്‍ക്ക് ഉണ്ടായോ എന്ന് എനിക്ക് പറയാനാകില്ല. നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇക്കുറി ക്ലോസ് ചെയ്യും. മലമ്പുഴയിലൊന്നും ഒരു രക്ഷയും ബിജെപിക്ക് കിട്ടാന്‍ പോകുന്നില്ല. എല്ലാ കുപ്രചരണങ്ങളേയും ജനങ്ങള്‍ തള്ളിക്കളയും.

Summary

#KeralaAssemblyElection2021 #Election2021

No stories found.
The Cue
www.thecue.in