ഇന്ധനവില വർദ്ധനവിനെതിരെയുള്ള പ്രതിഷേധമല്ല; വിജയ്‌യുടെ സൈക്കിൾ യാത്രയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ച് താരത്തിന്റെ പബ്ലിസിറ്റി വിഭാഗം

ഇന്ധനവില വർദ്ധനവിനെതിരെയുള്ള പ്രതിഷേധമല്ല; വിജയ്‌യുടെ സൈക്കിൾ യാത്രയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ച് താരത്തിന്റെ  പബ്ലിസിറ്റി വിഭാഗം

കറുത്ത മാസ്കും ധരിച്ച് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയ നടൻ വിജയ് യുടെ ദൃശ്യങ്ങളായിരുന്നു ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത് . ഇന്ധന വിലവർധവിനെതിരെയുള്ള താരത്തിന്റെ പ്രതിഷേധമായാണ് വിജയ് യുടെ സൈക്കിൾ യാത്രയ്ക്ക് പിന്നിലെ കാരണമായി വാർത്തകൾ പ്രചരിച്ചത്. ഇത് സംബന്ധമായ ട്രോളുകളും മീമുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ യഥാർഥ കാരണത്തെ കുറിച്ചുള്ള വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ വിജയ് യുടെ പബ്ലിസിറ്റി വിഭാഗം. പോളിങ് ബൂത്ത് വിജയ്‌യുടെ വീടിനടുത്താണ്. അങ്ങോട്ടുള്ള വഴി വളരെ ഇടുങ്ങിയതാണ്. അവിടെ പാർക്കിംഗ് സംവിധാനങ്ങൾ കുറവാണ്. അതുകാരണം സൈക്കിൾ എടുത്തുകൊണ്ട് പുറപ്പെട്ടു. മറ്റൊരു കാരണവും ഇതിനു പിന്നിൽ ഇല്ല. ട്വിറ്ററിലാണ് വിശദീകരണം നൽകിയിരിക്കുന്നത്. മാധ്യമങ്ങൾക്ക് വേണ്ടിയുള്ള കുറിപ്പാണെന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിൽ നിരവധി താരങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ പോളിങ് ബൂത്തുകളിലേക്ക് എത്തിയിരുന്നു. രജനികാന്ത്, കമല്‍ ഹാസന്‍, വിക്രം , സൂര്യ, അജിത്ത്, ശിവകാര്‍ത്തികേയന്‍ ഉള്‍പ്പടെയുള്ളവര്‍ രാവിലെ തന്നെ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി.

No stories found.
The Cue
www.thecue.in