കുരങ്ങനും പട്ടിക്കും പൂച്ചയുമൊക്കെ ഭക്ഷണമുണ്ടോ എന്നന്വേഷിച്ച കാരണവര്‍, കേരളത്തെ കൈവെള്ളയില്‍ കാത്ത സഖാവ്; ഇന്ദ്രന്‍സും ഹരിശ്രീ അശോകനും

കുരങ്ങനും പട്ടിക്കും പൂച്ചയുമൊക്കെ ഭക്ഷണമുണ്ടോ എന്നന്വേഷിച്ച കാരണവര്‍, കേരളത്തെ കൈവെള്ളയില്‍ കാത്ത സഖാവ്; ഇന്ദ്രന്‍സും ഹരിശ്രീ അശോകനും

മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് റോഡ് ഷോയില്‍ വോട്ടഭ്യര്‍ത്ഥിച്ച് ഇന്ദ്രന്‍സും ഹരിശ്രീ അശോകനും. ''നമുക്ക് മുമ്പ് ഒരുപാട് മുഖ്യമന്ത്രിമാര്‍ വന്നുപോയിട്ടുണ്ട്. എല്ലാവരും ആദരിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ, നമുക്ക് കേട്ടുകേള്‍വിയില്ലാത്ത ദുരന്തങ്ങളും മഹാമാരിയുമാണ് വന്നുപോയത്. അപ്പോഴൊക്കെ നമ്മള്‍ പകച്ചുനിന്നപ്പോള്‍, നമുക്ക് അന്നമുണ്ടോ വസ്ത്രമുണ്ടോ കിടക്കാന്‍ ഇടമുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊടൊപ്പം തന്നെ കാടുകളിലെ കുരങ്ങനും തെരുവിലെ പട്ടിക്കും പൂച്ചയുമൊക്കെ ഭക്ഷണമുണ്ടോ എന്ന് അന്വേഷിച്ച ഒരു കാരണവര്‍ നമുക്കുണ്ടായിരുന്നു. ആ കാരണവര്‍ തുടരണം. ഈ കുടുംബം വളരെ അഭിവൃദ്ധിയോടെ മുന്നോട്ടുപോകണം' ധര്‍മ്മടത്ത് ഇന്ദ്രന്‍സ് പറഞ്ഞു.

എല്ലാ പ്രതിസന്ധികളുമുണ്ടായപ്പോഴും കെവെള്ളയില്‍ ഒരുപോറലുപോലുമില്ലാതെ കേരളത്തെ കാത്തുസൂക്ഷിച്ച സഖാവ് പിണറായി വിജയന് തുടര്‍ഭരണം ഉറപ്പാണെന്ന് നടന്‍ ഹരിശ്രീ അശോകന്‍.

പരസ്യപ്രചരണത്തിന്റെ അവസാന ദിവസം ദേശീയ സംസ്ഥാന നേതാക്കള്‍ പ്രധാനമായും റോഡ് ഷോയിലാണ് പങ്കെടുത്തത്. രമേശ് ചെന്നിത്തല ഉടുമ്പന്‍ചോലയില്‍ റോഡ് ഷോയുടെ ഭാഗമായി.

No stories found.
The Cue
www.thecue.in