പ്രളയകാലത്ത് അരിക്ക് വരെ അണപൈ കണക്കുപറഞ്ഞു, ബിജെപി-കോണ്‍ഗ്രസ് ഭായി ഭായി കളിക്ക് തിരിച്ചടി കിട്ടും: പിണറായി വിജയന്‍

പ്രളയകാലത്ത് അരിക്ക് വരെ അണപൈ കണക്കുപറഞ്ഞു, ബിജെപി-കോണ്‍ഗ്രസ് ഭായി ഭായി കളിക്ക് തിരിച്ചടി കിട്ടും: പിണറായി വിജയന്‍

പ്രളയത്തിലാണ്ട കേരളത്തിന് കേന്ദ്രം അരി നല്‍കി എന്ന് ഇവിടെ ചിലര്‍ കൊട്ടിഘോഷിച്ചു. ആ അരിക്കു വരെ കേന്ദ്രം അണപൈ കണക്കു പറഞ്ഞവരാണ് കേന്ദ്രസര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആരെല്ലാം വന്ന് ഇകഴ്ത്തി കാണിച്ചാലും ബിജെപിക്ക് വളരാവുന്ന ഒരു മണ്ണല്ല കേരളത്തിന്റെതെന്നും മുഖ്യമന്ത്രി. മതനിരപേക്ഷതയുടെ ശക്തിദുര്‍ഗമായി ഇടതുപക്ഷം നില്‍ക്കുമ്പോള്‍ നാടിനെ വര്‍ഗീയമായി ചേരിതിരിക്കാനും മതാന്ധതയിലേക്ക് നയിക്കാനും ആര്‍എസ്എസ് നടത്തുന്ന ഒരു നീക്കവും വിജയിക്കില്ലെന്നും പിണറായി.

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയും പിണറായി രൂക്ഷവിമര്‍ശനമുതിര്‍ത്തു. പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ കേരളത്തെ കുറിച്ച് വ്യാജമായ പ്രചരണമാണ് നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നരേന്ദ്രമോദി കേരളത്തെ വിശേഷിപ്പിച്ചത് സോമാലിയയോടായിരുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാന്‍ വല്ലാത്തൊരു താല്‍പര്യമാണ് ഇവര്‍ക്ക്.

ഇരട്ടസഹോദരങ്ങളെപോലെ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന ഭായി ഭായി കളിക്ക് കേരള ജനത കനത്ത തിരിച്ചടി നല്‍കുമെന്നും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോദി വര്‍ഗീയതയുടെ ഉപാസകനാണെന്നും വാഗ്ദാന ലംഘനത്തിന്റെ അപോസ്തലനാണെന്നും ഇത്തരക്കാരെ പഠിക്കുപുറത്തുനിര്‍ത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും പിണറായി.

No stories found.
The Cue
www.thecue.in