എനിക്കും ഒരു ഉമ്മയുണ്ട്, ഭാര്യയുണ്ട്, കുട്ടികളുണ്ട്, ലൈവില്‍ വിങ്ങിപ്പൊട്ടി ഫിറോസ് കുന്നംപറമ്പില്‍

എനിക്കും ഒരു ഉമ്മയുണ്ട്, ഭാര്യയുണ്ട്, കുട്ടികളുണ്ട്, ലൈവില്‍ വിങ്ങിപ്പൊട്ടി ഫിറോസ് കുന്നംപറമ്പില്‍
Summary

ശബ്ദരേഖയ്ക്ക് പിന്നില്‍ കെടി ജലീലും സിപിഐഎമ്മുമാണെന്ന് ഫിറോസ് കുന്നംപറമ്പില്‍

ഫേസ്ബുക്ക് ലൈവില്‍ വിങ്ങിപ്പൊട്ടി തവന്നൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. സാമൂഹിക മാധ്യമങ്ങളിലൂടെ ഇല്ലാകഥകള്‍ പരത്തുക. വോയ്സുകള്‍ എഡിറ്റ് ചെയ്ത് എനിക്കെതിരെ പ്രചരിപ്പിക്കുക. വളരെ മോശം പ്രവണതയാണ് നടക്കുന്നതെന്ന് ഫിറോസ് കുന്നംപറമ്പിലിന്റെ ആരോപണം.

എനിക്കും ഒരു ഉമ്മയുണ്ട്, ഭാര്യയുണ്ട്, കുട്ടികളുണ്ട്, ലൈവില്‍ വിങ്ങിപ്പൊട്ടി ഫിറോസ് കുന്നംപറമ്പില്‍
പരാജയഭീതി മൂലം വ്യക്തിഹത്യ നടത്തുന്നുവെന്ന് ഫിറോസ് കുന്നുംപറമ്പില്‍

ഒരിക്കലും അത് ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട രോഗികളേയും ആരാരുമില്ലാത്തവരേയും ചേര്‍ത്ത് പി്.'ടിച്ച് പോകുമ്പോള്‍ കിട്ടിയ ഒരവസരമായിട്ടാണ് സ്ഥാനാര്‍ഥിത്വത്തെ കണ്ടത്. സ്ഥാനാര്‍ഥി ആയി എന്നതിന്റെ പേരില്‍ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കന്‍ ശ്രമിക്കുന്നത് ശരിയല്ല. തനിക്ക് ഒരു ഉമ്മയുണ്ട്, ഭാര്യയുണ്ട്, കുട്ടികളുണ്ടെന്ന് ഫിറോസ്.

പ്രചരിക്കുന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എതിര്‍ സ്ഥാനാര്‍ത്ഥി കെടി ജലീലും സിപിഐഎമ്മുമാണെന്ന് ഫിറോസ് കുന്നംപറമ്പില്‍. തന്നെയും കുടുംബത്തെയും നശിപ്പിക്കാനാണ് എതിരാളികള്‍ ശ്രമിക്കുന്നത്.

തവനൂരിലെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും ഫിറോസ് ഫേസ്ബുക്ക് ലൈവിനിടെ ഫിറോസ് വിങ്ങിപ്പൊട്ടി.

ഫിറോസിന്റെ വാക്കുകള്‍

പത്ത് വര്‍ഷം ഈ മണ്ഡലം ഭരിച്ച ആളല്ലേ. വികസന കാര്യങ്ങളെക്കുറിച്ചൊക്കെ വേണ്ടേ പറയാന്‍. ആശയപരമായി ഒന്നും പറയാനില്ലെങ്കില്‍ അതൊഴിവാക്കണം. അതല്ലാതെ, ഫിറോസ് കുന്നംപറമ്പില്‍ കള്ളനാണ്, പെണ്ണുപിടിയനാണ് എന്നൊക്കെയുള്ള പ്രചരണങ്ങള്‍ നടത്തുന്നതുകൊണ്ട് എന്നെ വ്യക്തിപരമായി ഇല്ലായ്മ ചെയ്യാനേ പറ്റൂ. അതിലൂടെ എന്നെയും എന്റെ കുടുംബത്തെയും നിങ്ങള്‍ക്ക് നശിപ്പിക്കാന്‍ പറ്റും. തവനൂരിലെ ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ട്. മത്സരരംഗത്തേക്ക് വരാത്ത സമയം വരെ എനിക്കെതിരെ പരാതികളൊന്നുമുണ്ടായിരുന്നില്ല. വളരെ കൃത്യമായാണ് ഞാന്‍ കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇങ്ങനെയൊക്കെ നിങ്ങളെന്നെ അപമാനിക്കുന്നുണ്ടെങ്കില്‍ അതിന് മറുപടി ജനങ്ങള്‍ തരും. ഒരു കാര്യം മാത്രം നിങ്ങളോര്‍ത്താല്‍ മതി, നിങ്ങള്‍ക്കുമുണ്ട് കുടുംബം, നിങ്ങള്‍ക്കുമുണ്ട് ഭാര്യയും മക്കളുമൊക്കെയെന്ന്. വളരെ വിഷമത്തോടുകൂടിയാണ് ഞാന്‍ പറയുന്നത്, ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. എന്റെ ഉമ്മയും ഭാര്യയും മക്കളും ഫോണ്‍ വിളിച്ച് കരയുകയാണ്. ദയവുചെയ്ത് ഇങ്ങനെ ആക്രമിക്കരുത്

തെരഞ്ഞെടുപ്പ് കമ്മീഷനും വരണാധികാരിക്കും ഫിറോസിനെതിരെ വ്യാജപ്രചരണം നടത്തുന്നുവെന്ന് കാട്ടി യുഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്.

No stories found.
The Cue
www.thecue.in